വല്ലൂർ നവജീവൻ അംഗൻവാടി ഉദ്ഘാടനം ചെയ്തു

കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ വല്ലൂർ നവജീവൻ അംഗൻവാടി കെട്ടിടം നാടിന് സമർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാഷൈജുദേവ് അധ്യക്ഷയായിരുന്നു. ബ്ലോക്ക് ജി. ബാബു കുട്ടൻ, യു.എസ്. സുജിത്ത്, എ.എസ്. നിഷ, ജി.എൽ അജീഷ്, എൻ.രാധാകൃഷ്ണൻ നായർ, വല്ലൂർ രാജീവ്, രതീഷ് വല്ലൂർ എന്നിവർ സംസാരിച്ചു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ലാലി സ്വാഗതവും അംഗൻവാടി ടീച്ചർ വി. അനിത നന്ദിയും പറഞ്ഞു. ചിത്രം: KM R Pho-22-2 a പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ വല്ലൂർ നവജീവൻ അംഗൻവാടി അഡ്വ. ബി സത്യൻ എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.