ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ് സെൻറർ

ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെറർ അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിെ​ൻറ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെറർ ചൊവ്വാഴ്ച ആയൂർ ആമ്പാടി ഓഡിറ്റോറിയത്തിൽ പ്രവർത്തനമാരംഭിക്കും. ആയൂരിലും പരിസരത്തും ഉറവിടമറിയാത്ത കോവിഡ്​ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സൻെറർ ആരംഭിക്കുന്നത്. 100 കിടക്കകളും അനുബന്ധ സൗകര്യങ്ങളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ആയൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും സ്​റ്റാഫിനും രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രി അടച്ചു. ജൂലൈ 14 മുതൽ ആശുപത്രിയുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നവർ പഞ്ചായത്തുമായോ ആരോഗ്യവകുപ്പുമായോ ബന്ധപ്പെടണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. രവീന്ദ്രനാഥ്‌ അറിയിച്ചു. പരിശോധന വർധിപ്പിക്കണം കടയ്ക്കൽ: ചടയമംഗലം നിയോജകമണ്ഡലത്തിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ടെസ്​റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എ.ആർ. റിയാസ് കലക്ടർക്ക് നിവേദനം നൽകി. വെളിയത്ത് അതിജാഗ്രത വെളിയം: വെളിയം പഞ്ചായത്തിൽ അതിജാഗ്രത. വെളിയം, ഓടനാവട്ടം ജങ്ഷനുകളിലെ കടകൾ അടപ്പിച്ചു. റെഡ് ​േസാണായ പഞ്ചായത്തിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക്​ ഒന്നു വരെ മാത്രമേ പച്ചക്കറി കടകൾ, പലചരക്ക് കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ ഭൂരിഭാഗവും ഇടറോഡുകൾ ജനപ്രതിനിധികളും പൊലീസും ചേർന്ന് അടച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.