കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറുമാരുടെ നിയമനം ആശയക്കുഴപ്പത്തിൽ

ആറ്റിങ്ങൽ: കോൺഗ്രസ്​ മുദാക്കൽ, ഇടയ്ക്കോട്, അഴൂർ, പെരുങ്ങുഴി മണ്ഡലം പ്രസിഡൻറുമാരുടെ നിയമനം ആശയക്കുഴപ്പത്തിൽ. നാല് മണ്ഡലം കമ്മിറ്റിയും എ ഗ്രൂപ്പി​ൻെറ നിയന്ത്രണത്തിലാണ്. ഇവിടങ്ങളിൽ ഭാരവാഹികളെ മാറ്റി ചെറുപ്പക്കാരെ നിയമിക്കാൻ തീരുമാനിച്ചു. എ ഗ്രൂപ്പി​ൻെറ ശിപാർശയിൽ ഡി.സി.സി പ്രസിഡൻറ്​ നിയമനം നടത്തി. ജൂലൈ 16ന് പുതിയ ഭാരവാഹികൾക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നൽകി. ഞായറാഴ്ച മണ്ഡലം കമ്മിറ്റികൾ ചേർന്ന് പുതിയ പ്രസിഡൻറുമാർ സ്ഥാനം ഏറ്റെടുത്തു. ഞായറാഴ്ച ഉച്ചക്ക് ശേഷം കെ.പി.സി.സി പ്രസിഡൻറി​ൻെറ പുതിയ ഉത്തരവ് വന്നതോടെയാണ് പ്രവർത്തകർ ആശയക്കുഴപ്പത്തിലായത്. പെരുങ്ങുഴി, അഴൂര്‍, മുദാക്കല്‍, ഇടയ്‌ക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരുടെ നിയമനം കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ മരവിപ്പിച്ചതായി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറാണ് അറിയിച്ചത്. നേരത്തെ ഉണ്ടായിരുന്ന മണ്ഡലം പ്രസിഡൻറുമാര്‍ തല്‍സ്ഥാനത്ത് തുടരുമെന്നും അനില്‍കുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.