മരങ്ങള്‍ കടപുഴകി വീണു: ആദിവാസി കുടില്‍ നാമാവശേഷമായി

(ചിത്രം) കുളത്തൂപ്പുഴ: അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി ആദിവാസി കുടിലിന്​ മുകളിലേക്ക് വീണു. ശനിയാഴ്ച രാവിലെ 11ഓടെ പെരുവഴിക്കാല കോളനിയില്‍ വട്ടക്കരിക്കം മരുതിമൂട് വീട്ടില്‍ സജിയുടെ പ്ലാസ്​റ്റിക് ഷീറ്റു മറച്ച് കെട്ടിയുണ്ടാക്കിയ കുടിലിന്​ മുകളിലേക്കാണ് മരങ്ങള്‍ ഒടിഞ്ഞുവീണത്. സംഭവസമയത്ത് സജി ജോലിക്ക് പോയിരുന്നതിനാലും ഭാര്യയും മൂന്നു കുട്ടികളും തൊട്ടടുത്തുള്ള കുടുംബവീട്ടിലായിരുന്നതിനാലും അപകടം ഒഴിവായി. തെന്മല വനം റേഞ്ച് കല്ലുവരമ്പ് സെക്​ഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരത്തി‍ൻെറ ചില്ലകളും ശിഖരങ്ങളും വെട്ടിമാറ്റി. കുടുംബഓഹരിയായി ലഭിച്ച സ്ഥലത്ത് കാട്ടുകമ്പുകളും പ്ലാസ്​റ്റിക് ഷീറ്റും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ കുടിൽ തകർന്ന​തോടെ അന്തിയുറങ്ങാന്‍ മറ്റ് മാര്‍ഗം കണ്ടെത്തേണ്ട അവസ്ഥയിലാണ് കുടുംബം. പട്ടികവര്‍ഗ വകുപ്പില്‍നിന്ന് ഭവനനിർമാണത്തിന് ആനൂകൂല്യത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സജിയും കുടുംബവും. കച്ചേരി റോഡിലെ വൺവേ നിർത്തും; കെ.എസ്.ആർ.ടി.സി ജങ്ഷനിൽ ശിൽപം സ്ഥാപിക്കും പുനലൂർ: കച്ചേരി റോഡിലെ വൺവേ സംവിധാനം നിർത്തലാക്കാൻ നഗരസഭ ട്രാഫിക് പരിഷ്കരണ കമ്മിറ്റി തീരുമാനിച്ചു. ഈ റോഡിലൂടെയാണ് താലൂക്ക് ആശുപത്രിയിൽ എത്തേണ്ട വാഹനങ്ങൾ വൺവേയായി പോകുന്നത്. അടിയന്തരഘട്ടങ്ങളിൽ കെ.എസ്.ആർ.ടി.സി ജങ്ഷൻ ഭാഗത്ത് നിന്ന് രോഗികളുമായി താലൂക്ക് ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങൾ വൺവേ പാലിച്ചാൽ കാൽകിലോമീറ്ററിലധികം അധികം ഓടിയാ​േല ആശുപത്രിയിലെത്താൻ കഴിയുകയുള്ളു. കച്ചേരി റോഡിൽ നിലവിലുള്ള വാഹനപാർക്കിങ് കുറച്ചാൽ ഇവിടത്തെ വൺവേ ഇല്ലാതാക്കാനാകുമെന്നാണ് അഭിപ്രായം. കൂടാതെ ഈ റോഡ് വശത്തുള്ള കോടതികൾ ചെമ്മന്തൂരിലെ പുതിയ സമുച്ചയത്തിലേക്ക് മാറ്റുന്നതോടെ കച്ചേരി റോഡിലെ തിരക്ക് കുറയും. നവീകരണം നടക്കുന്ന കെ.എസ്.ആർ.ടി.സി ജങ്ഷൻ മനോഹരമാക്കാൻ ശിൽപം സ്ഥാപിക്കും. പുനലൂരിൻെറ സാംസ്കാരിക തനിമ വിളിച്ചറിയിക്കുന്ന തരത്തിലുള്ള ശിൽപമാണ് സ്ഥാപിക്കുന്നത്. ദേശീയപാത, കെ.എസ്.ഇ.ബി എന്നിവരുടെ സാഹയത്തോടെയാണ് ഇതിന് പദ്ധതി തയാറാകുന്നത്. ഏഴുനില വ്യാപാരസമുച്ചയത്തിന് മുന്നിലെ ഓട്ടോറിക്ഷാ സ്​റ്റാൻഡ് എതിർവശത്താക്കും. ബസ് ഡിപ്പോയിലേക്കുള്ള വൺവേയും വശത്തെ വഴിവാണിഭവും തടയും. മാർക്കറ്റ് ഭാഗത്തുള്ള വാഹനങ്ങൾ പേപ്പർമിൽ ഭാഗത്തേക്ക് റെയിൽവേ അടിപ്പാതയിലൂടെ പോകുന്നത് അപകടത്തിന് ഇടയാക്കുന്നത് കണക്കിലെടുത്ത് സി.എസ്.ഐ പള്ളി റോഡിലൂടെ തിരിച്ചുവിടും. റെയിൽവേ അടിപ്പാതയിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ നടപടിയെടുക്കാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ അഡ്വ.കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.