എം. സൈനുൽ ആബിദീൻ മൗലവിയെ അനുസ്മരിച്ചു

തിരുവനന്തപുരം: പ്രമുഖ ഇസ്​ലാം മത പണ്ഡിതനും വാഗ്​മിയും ഇസ്​ലാമിക ശബ്​ദം മാസികയുടെ സ്ഥാപക പത്രാധിപരുമായിരുന്ന എം. സൈനുൽ ആബിദീൻ മൗലവിയെ മൗലവി സ്മാരക ട്രസ്​റ്റി​ൻെറ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ട്രസ്​റ്റി​ൻെറ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. പന്ന്യൻ രവീന്ദ്രൻ, മുഹമ്മദ് ബഷീർ ബാബു, കരമന ബയാർ തുടങ്ങിയവർ പ്രഭാഷണം നടത്തി. കെ.എച്ച്.എം അഷറഫ് അധ്യക്ഷത വഹിച്ചു. പി. സയ്യിദ് അലി സ്വാഗതവും ബാലരാമപുരം അബൂബക്കർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.