ഏകദിന സത്യഗ്രഹം

(ചിത്രം) കൊല്ലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ല അധ്യക്ഷൻ ബി.ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ല ജന. സെക്രട്ടറി ബി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ഐ.ആര്‍.ഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന്​ പരാതി ചവറ: കോവിഡ് വ്യാപനം തടയുന്നതിന്​ തീരദേശ മേഖല ഉള്‍പ്പെടുന്ന ചവറ, പന്മന ഗ്രാമപഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ഐ.ആർ.ഇ കമ്പനിയില്‍ അത്​ പാലിക്കുന്നില്ലെന്ന്​ പരാതി. കമ്പനി പ്രവർത്തനം നിർത്തിവെക്കാതെ തന്നെ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ച് ജീവനക്കാരുടെ ആശങ്ക അകറ്റാന്‍ നടപടികള്‍ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിയമലംഘനം നടന്നിട്ടും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും നടപടിയെടുക്കുന്നി​െല്ലന്നും ആക്ഷേപമുണ്ട്​. മുഖാവരണം നൽകി ചവറ: കോവിഡ്​ രോഗവ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പന്മന പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്കും പഞ്ചായത്തിലെ ജീവനക്കാര്‍ക്കും മുഖാവരണം നല്‍കി. പഞ്ചായത്ത് പ്രസിഡൻറ്​ എസ്. ശാലിനിക്ക് ഗ്രാമപഞ്ചായത്തംഗം കറുകത്തല ഇസ്മയില്‍ മുഖാവരണം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.