വിദ്യാർഥികളുടെ എണ്ണത്തിൽ മുന്നിൽ

കൊല്ലം: ജില്ലയിൽ ചാത്തിനാംകുളം എം.എസ്.എം എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത്. 518 കുട്ടികളിൽ 404 പേർ ഉപരിപഠനത്തിന്​ അർഹരായി (77.99 ശതമാനം). 461 വിദ്യാർഥികളെ പരീക്ഷക്കിരുത്തിയ കരിക്കോട് ടി.കെ.എം എച്ച്.എസ്.എസ് മികച്ച വിജയം നേടി. ഇവിടെ 457 പേർ ഉപരിപഠനത്തിന്​ യോഗ്യത നേടി (99.13). വിദ്യാർഥികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള മൈലാപ്പൂര്​ എ.കെ.എം എച്ച്.എസ്.എസിൽ (427) 289 പേർ യോഗ്യത നേടി (67.68). സർക്കാർ സ്കൂളുകളിൽ ചവറ ഗവ. ബി.എച്ച്.എസ്.എസിലാണ് കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത്. 418 ൽ 388 കുട്ടികൾക്കാണ് ഉപരിപഠനത്തിനു യോഗ്യത (92.82). രണ്ടാമതുള്ള അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിൽ 415 കുട്ടികളിൽ 364 പേർ യോഗ്യത നേടി (87.71). കുളത്തൂപ്പുഴ ഗവ. മോഡൽ ​െറസിഡൻഷ്യൽ എച്ച്.എസ്.എസ് (25.37), പന്മന എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് (28), ചാത്തന്നൂർ കാരംകോട് രാകേഷ് രവി മെമ്മോറിയൽ എച്ച്.എസ്.എസ് (29.03) എന്നീ സ്കൂളുകളാണ് വിജയശതമാനത്തിൽ പിന്നിൽ. സർക്കാർ സ്കൂളുകൾക്ക് മികച്ച വിജയം കൊല്ലം: സർക്കാർ സ്കൂളുകൾ പ്ലസ് ടുവിന്​ മികച്ച വിജയം നേടി. എട്ടു സ്കൂളുകളിൽ 95 ശതമാനത്തിനു മുകളിൽ വിദ്യാർഥികൾ ഉപരിപഠനത്തിന്​ അർഹത നേടി. കടയ്ക്കൽ ഗവ. എച്ച്.എസ്.എസ് (98.88), കടപ്പാക്കട ടി.കെ.ഡി.എം ഗവ. വി.എച്ച്.എസ്.എസ് (98.33), അഞ്ചൽ വെസ്​റ്റ്​ ഗവ. എച്ച്.എസ്.എസ് (98.31), പോരുവഴി ഗവ. എച്ച്.എസ്.എസ് (97.52), വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസ് (97.21), കോയിവിള അയ്യൻകോയിക്കൽ ഗവ. എച്ച്.എസ്.എസ് (95.93), ശാസ്താംകോട്ട എച്ച്.എസ്.എസ് (95.51) എന്നിവയാണ് സർക്കാർ മേഖലയിൽ മികച്ച വിജയം നേടിയ സ്കൂളുകൾ. എയ്ഡഡ്-അൺ എയ്ഡഡ് മേഖലയിൽ കരിക്കോട് ടി.കെ.എം എച്ച്.എസ്.എസ് (99.13), പുനലൂർ സൻെറ് തോമസ് എച്ച്.എസ്.എസ് (98.53), ഓച്ചിറ ശ്രീനാരായണ ഇ.എം എച്ച്.എസ്.എസ് (98.28), കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസ് (97.13), കൊല്ലം സൻെറ് അലോഷ്യസ് എച്ച്.എസ്.എസ് (96.1), പട്ടത്താനം വിമലഹൃദയ എച്ച്.എസ്.എസ് (95.65), ചാത്തന്നൂർ എൻ.എസ്.എസ് എച്ച്.എസ്.എസ് (95.2) എന്നിവ മികച്ച വിജയം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.