ഭക്ഷ്യധാന്യക്കിറ്റ്​ വിതരണം

ആറ്റിങ്ങൽ: പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷ്യധാന്യക്കിറ്റി​ൻെറ ചിറയിൻകീഴ് നിയോജകമണ്ഡലംതല ഉദ്‌ഘാടനം പറയത്തുകോണം യു.പി സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ എ. അൻസാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ അഡ്വ.ആർ. ശ്രീകണ്ഠൻ നായർ, ഗോപൻ വലിയേല, ഗിരീഷ് എന്നിവർ സംസാരിച്ചു. നിൽപ്​ സമരം ആറ്റിങ്ങൽ: സ്വർണക്കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി​െവച്ച് അ​േന്വഷണം നേരിടണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഓഫിസിന് മുന്നിൽ നിൽപ്​ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മഹിള കോൺ. നിയോജകമണ്ഡലം പ്രസിഡൻറ് കെ. ഓമന അധ്യക്ഷത വഹിച്ചു. മോനി ശാർക്കര, ജോഷി ബായി, ഓമന ടീച്ചർ, പഞ്ചായത്തംഗങ്ങളായ ആർ.കെ. രാധാമണി, ബേബി, സൈന, മിനി, ജിത ജെ.എസ്, ജയന്തികൃഷ്ണൻ, വത്സല, പി. ഷീജ, ബബിത മനോജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.