നഗരം അണുമുക്തമാക്കാൻ രണ്ട്​ സ്​​പ്രേയറുകൾ കൂടി

തിരുവനന്തപുരം: കോവിഡ്​ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരം അണുമുക്തമാക്കുന്നതിന്​ രണ്ട്​ സ്​​പ്രേയറുകൾ വാങ്ങുന്നു. ഹെൽത്ത്​ ഇൻസ്​പെക്​ടറുടെ കത്തി​ൻെറ അടിസ്​ഥാനത്തിൽ പൊതുഭരണവകുപ്പാണ്​ അണുനശീകരണത്തിനുള്ള രണ്ട്​ സ്​പ്രേയറുകൾ വാങ്ങിനൽകുന്നത്​. നിലവിൽ ഫയർ ഫോഴ്​സി​ൻെറ സ്​​േപ്രയറുകൾ ഉപയോഗിച്ചാണ്​ സോഡിയം ഹൈപ്പോ ​ക്ലോറൈറ്റ്​ ലായനി തളിക്കുന്നത്​. എന്നാൽ, അധിക ജോലിഭാരം മൂലം ഫയർ ഫോഴ്​സി​ൻെറ സേവനവും സ്​​പ്രേയറുകൾ ലഭിക്കുന്നതിനുള്ള കാലതാമസവും നേരിടുന്ന സാഹചര്യത്തിലാണ്​ കോർപറേഷന്​ സർക്കാർ സ്​​പ്രേയറുകൾ വാങ്ങിനൽകുന്നത്​. വലിയ പ്രദേശങ്ങളിലെ അണുനശീകരണത്തിന് ഫയർഫോഴ്​സി​ൻെറ സഹായം തേടുകയാണ്​ ചെയ്​തിരുന്നത്. എന്നാൽ, സോഡിയം ഹൈപ്പോ ​ക്ലോറൈറ്റി​ൻെറ നിരന്തരമുള്ള ഉപയോഗം ഫയർഫോഴ്​സ്​ വാഹനങ്ങ​ളിലെ കേടുപാടിന്​ കാരണമാകുന്നുണ്ടെന്നും വിവരമുണ്ട്​. കേടുപാട്​ തീർക്കുന്നതിന്​ ഫയർഫോഴ്​സ്​ സർക്കാറി​ൽനിന്ന്​ സാമ്പത്തിക സഹായവും തേടിയിരുന്നു. കോവിഡ്​ വ്യാപനം തടയുന്നതിന് ബസ് സ്​റ്റാൻഡുകളിലും സ്‌കൂളുകളിലും മറ്റു പൊതു ഇടങ്ങളിലും ഫയര്‍ഫോഴ്‌സ് അണുനശീകരണം നടത്തിയിരുന്നു. ഇരുമ്പുപകരണങ്ങള്‍ തുരുമ്പുപിടിക്കാന്‍ കാരണമാകുന്ന രാസവസ്തുവാണ് സോഡിയം ഹൈപ്പോ ക്ലോറൈറ്റ്. നിരന്തരമുള്ള ഉപയോഗം മൂലം അഗ്‌നിശമന യന്ത്രങ്ങളുടെ സൂക്ഷ്മ ഭാഗങ്ങള്‍ തുരുമ്പെടുത്താണ്​ പ്രവര്‍ത്തനക്ഷമമല്ലാതായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.