കോവിഡ്: പ്രോട്ടോകോൾ ലംഘിച്ച് ഉദ്ഘാടനം സി.പി.എം സ്പോൺസേഡ് പരിപാടിയെന്ന് പി.ടി.എ

കിളിമാനൂർ: മികച്ച നിലയിൽ പ്രവർത്തിക്കുന്ന കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില മന്ദിര ഉദ്ഘാടനം വിവാദത്തിലേക്ക്. തിങ്കളാഴ്ച വൈകുന്നേരം നടക്കാനിരിക്കുന്ന ഉദ്ഘാടന പരിപാടി കോവിഡ് പ്രോട്ടോകോൾ ലംഘനമാണെന്നും സി.പി.എം സ്പോൺസേഡ് പ്രോഗ്രാമാണെന്നും പി.ടി.എ വൈസ് പ്രസിഡൻറടക്കം ഭാരവാഹികളും കോൺഗ്രസ് പ്രാദേശിക നേതൃത്വവും അറിയിച്ചു. 2018 ൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ സർക്കാർ വിദ്യാലയമെന്ന നിലയിൽ ജില്ല പഞ്ചായത്തും ആർ.എം.എസ്.എ ഫണ്ടുമടക്കം 74.25 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തി​ൻെറ ഉദ്ഘാടനമാണ് വിവാദമാകുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ല ആസ്ഥാനത്ത് ട്രിപ്ൾ ലോക്ഡൗൺ നിലനിൽ​െക്ക ഉദ്ഘാടനചടങ്ങ് പ്രോട്ടോകോൾ ലംഘനമാണെന്നും സ്കൂൾ പി.ടി.എയിൽ ഒരു വിഭാഗം വാദിക്കുന്നു. ജില്ല പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്കൂളിൽ നിയമങ്ങൾ അനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സ്കൂൾ പി.ടി.എ പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ ശ്രീജാ ഷൈജു ദേവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.