കോവിഡ് പോസിറ്റീവായ എസ്.ഐയെ ഡ്യൂട്ടിക്ക്​ നിയോഗിച്ച വാർത്ത അടിസ്ഥാനരഹിതം

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായ പൂന്തുറ സ്​റ്റേഷനിലെ ജൂനിയർ എസ്.ഐയെ പരിശോധനക്ക്​ ശേഷവും ഡ്യൂട്ടിക്ക്​ നിയോഗിച്ചതായ വാർത്ത അടിസ്ഥാനരഹിതമെന്ന് സിറ്റി പൊലീസ് ​െഡപ്യൂട്ടി കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു. ഇദ്ദേഹത്തിന് കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഏതെങ്കിലും രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. റാൻഡം ടെസ്​റ്റി​ൻെറ ഭാഗമായി എല്ലാ പൊലീസുകാരെയും സ്രവപരിശോധനക്ക്​ വിധേയമാക്കിയിരുന്നു. അതിലാണ് കോവിഡ് പോസിറ്റീവായത്. പരിശോധനഫലം വന്നയുടനെ തന്നെ എസ്.ഐയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ഇദ്ദേഹത്തി​ൻെറ സമ്പർക്കപട്ടികയിലുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ക്വാറൻറീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച സംഭവി​െച്ചന്ന തരത്തിലുള്ള വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.