പൂന്തുറയിലെ സംഭവങ്ങൾ നിർഭാഗ്യകരം ^മേയർ

പൂന്തുറയിലെ സംഭവങ്ങൾ നിർഭാഗ്യകരം -മേയർ തിരുവനന്തപുരം: പൂന്തുറയിലെ സംഭവവികാസങ്ങൾ നിർഭാഗ്യകരമെന്ന് മേയർ കെ. ശ്രീകുമാർ. കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ തന്നെ നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ തെരുവിലിറങ്ങിയത് അപകടത്തിലേക്ക് നയിക്കും. ഏതെങ്കിലും താൽപര്യം​െവച്ച് പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്​ടിക്കാൻ ശ്രമിക്കുന്നവരാകും അതി​ൻെറ ഉത്തരവാദികൾ. നിയന്ത്രണങ്ങൾ പാലിക്കുന്നതോടൊപ്പം തന്നെ രോഗം തിരിച്ചറിയുന്നതിനായി നടത്തുന്ന പരിശോധനകളോടും പ്രദേശത്തെ ജനങ്ങൾ സഹകരിക്കണം. ഇതിനായി മത, രാഷ്​ടിയ, സാമുദായിക നേതാക്കളുടെ പിന്തുണ അഭ്യർഥിച്ചു. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത പൂന്തുറ, പുത്തൻപള്ളി, മണിക്യവിളാകം വാർഡുകൾ കേന്ദ്രീകരിച്ച് ബ്രേക്ക് ദ ചെയിൻ പോയൻറുകൾ സ്ഥാപിക്കും. ഓരോ വാർഡുകൾക്കും 25,000 മാസ്‌ക്കുകൾ കൂടി നഗരസഭ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.