നിരീക്ഷണത്തിലുള്ള പൊലീസുകാരെ ഡ്യൂട്ടിക്ക് വിളിച്ചു, സേനയിൽ കടുത്ത അതൃപ്തി

തിരുവനന്തപുരം: കോവിഡ് പോസിറ്റിവായ പൊലീസുകാരനുമായി സമ്പർക്കത്തിലേർപ്പെട്ട പൊലീസുകാരെ സ്രവപരിശോധനഫലം വരും മുമ്പ് ഡ്യൂട്ടിക്ക് തിരിച്ചുവിളിച്ചതിൽ സേനയിൽ കടുത്ത പ്രതിഷേധം. ഇതിൽ 20 ഓളം പേരെ ട്രിപ്ൾ ലോക്ഡൗൺ നടപ്പാക്കാൻ ഡ്യൂട്ടിക്ക് നിയോഗിച്ചതായും ആക്ഷേപവുമുണ്ട്. എ.ആർ ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരനുമായി സമ്പർക്കമുണ്ടായ നൂറിലധികം പൊലീസുകാരെയാണ് ക്വാറ​ൻറീനിൽ പോകാൻ നിർദേശിച്ച്​ സ്രവപരിശോധന നടത്തിയത്​. എന്നാൽ, ഫലം വരുന്നതിനുമു​േമ്പ ചാർജ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച ഇവരെ ഡ്യൂട്ടിക്ക​്​ വിളിച്ചുവരുത്തുകയായിരുന്നു. ഇതുപ്രകാരം ഇവർ ബാരക്കിൽ എത്തുകയും ചെയ്തു. എന്നാൽ പ്രതിഷേധ​െത്ത തുടർന്ന് ഇവരെ തൽക്കാലം ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്​. നിരീക്ഷണത്തിലുള്ള പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനഫലം നെഗറ്റിവായാലും ക്വാറൻറീൻ-റിവേഴ്​സ്​ ക്വാറൻറീൻ കാലാവധി പൂർത്തീകരിക്കണം എന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശം കാറ്റിൽപറത്തിയുള്ളതാണ് ഈ നിർദേശം. ഇത് തികച്ചും മനുഷ്യാവകാശലംഘനമാണെന്ന് പൊലീസുകാർ പറയുന്നു. പൊലീസുകാർക്ക് പ്രത്യേകിച്ച് എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥർക്ക്​ ലോക്ഡൗൺ ആരംഭിച്ചത് മുതൽ ദുരിതമാണെന്ന് സേനാംഗങ്ങൾ ആരോപിക്കുന്നു. കോവിഡ് മാനദണ്ഡം പാലിക്കപ്പെടാതെ ജോലിക്ക് പോകാൻ നിർബന്ധിതരാണ് തങ്ങളെന്ന് അവർ പറയുന്നു. ഡ്യൂട്ടി ക്രമീകരണങ്ങളൊന്നും എ.ആർ ക്യാമ്പിൽ പാലിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.