ഇജോ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ഒല്ലൂർ: വിൽപനക്ക് സൂക്ഷിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ ഒല്ലൂർ പൊലീസ് പിടികൂടി. വഴുക്കുംപാറ സ്വദേശി കിഴക്കേക്കര വീട്ടിൽ ഇജോയാണ് (20) പിടിയിലായത്. ചെറിയ പ്ലാസ്റ്റിക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തത്. മയക്കുമരുന്ന് വിറ്റുകിട്ടിയ 5000 രൂപയും കണ്ടെടുത്തു. കാച്ചേരി ജി.ടി നഗറിൽ നിന്നാണ് പിടിയിലായത്. ഒല്ലൂര്‍ എസ്.ഐ ഗോകുൽ, സി.പി.ഒമാരായ അഭീഷ് ആന്റണി, ജിജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.