നവീൻ ജോയ്
Posted On
date_range Updated On
date_range മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ
ഒല്ലൂർ: വാഹനങ്ങളുടെ ചില്ല് തകർത്ത് മോഷണം നടത്തുന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെരുവാങ്കുളങ്ങര ഐനിക്കൽ വീട്ടിൽ നവീൻ ജോയിയെയാണ് (24) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിക്ക് സമീപം അടുത്ത ദിവസങ്ങളിലായി അഞ്ച് വാഹനങ്ങളുടെ ചില്ല് പൊട്ടിച്ച് മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി.
ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ കുടുക്കിയത്. മണ്ണുത്തി, ഒല്ലൂർ, കൊടകര, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ബൈക്ക് മോഷണം, എം.ടി.എം കവർച്ച, ക്ഷേത്ര കവർച്ച തുടങ്ങി നാല് കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.