Posted On
date_range Updated On
date_range വടിവാൾ വീശി ഭീഷണി; ഗുണ്ടകൾ പിടിയിൽ
ഒല്ലൂർ: കുട്ടനല്ലൂർ കവിത റോഡിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘാംഗങ്ങളെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ കുന്നില വീട്ടിൽ ശരത്ത് (37), എരവിമംഗലം പടിഞ്ഞാട്ടുമുറി പുളിക്കൽ വീട്ടിൽ ജലേഷ് (42), നെല്ലിക്കുന്ന് കുറ പഴുങ്കാരൻ സുബി (43), ചേലക്കോട്ടുകര വെളുത്തേടത്ത് അനിൽകുമാർ (43) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് വാഹനത്തിലെത്തി നാട്ടുകാരെ അസഭ്യം പറയുകയും വടിവാൾ വീശി വധഭീഷണി മുഴക്കുകയും ചെയ്തത്. നാട്ടുകാരുടെ പരാതിയിൽ ഒല്ലൂർ പൊലീസ് എത്തി ഇവരെ പിടികൂടി. പ്രതികളെ കോടതിയിൽ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.