ബ​സ്​​സ്​​റ്റോ​പ്പി​ലെ ഇരിപ്പിടത്തിലെ കമ്പികൾക്കിടയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

ഒ​ല്ലൂ​ര്‍: ബ​സ്​​സ്​​റ്റോ​പ്പി​ലെ ഇ​രി​പ്പി​ട​ത്തി​ലെ ക​മ്പി​ക​ള്‍ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ​യാ​ളെ അ​ഗ്​​നി​ര​ക്ഷ സേ​ന എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. കാ​ഞ്ഞി​ര​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ അ​ന്‍സാ​രി​യാ​ണ് (60) കു​ടു​ങ്ങി​യ​ത്. ഇ​രി​പ്പി​ട​ത്തി​നും സ​മീ​പ​ത്തെ ചു​മ​രി​നും ഇ​ട​യി​ലേ​ക്ക് കാ​ലും അ​ര​ഭാ​ഗം വ​രെ​യും ഇ​റ​ങ്ങി​പ്പോ​യ​തോ​ടെ ഇ​യാ​ള്‍ക്ക് പു​റ​ത്തു ക​ട​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി. നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പു​റ​ത്തേ​ക്ക് എ​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ക്കാ​താ​യ​തോ​ടെ തൃ​ശൂ​രി​ല്‍നി​ന്ന്​ അ​ഗ്​​നി​ര​ക്ഷ സേ​ന എ​ത്തി ക​മ്പി​ക​ള്‍ അ​റു​ത്താ​ണ് പു​റ​ത്ത് എ​ടു​ത്ത​ത്. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ. ​ബാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags:    
News Summary - Rescue a man trapped between the bars of a seat at a bus stop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.