വിവാഹ വാഗ്ദാനം നൽകി പീഡനം; ഒരാൾ അറസ്റ്റിൽ

ഒല്ലൂർ: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട്‌ വിവാഹ വാഗ്ദാനം നൽകി പീഡനം നടത്തി വഞ്ചിച്ച്‌ പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ്‌ അറസ്‌റ്റിൽ.

വാടാനപ്പള്ളി ബി.എസ്‌ റോഡിൽ പണിക്കവീട്ടിൽ ഷെഫീക്കിനെയാണ് (43) ഒല്ലൂർ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. താമര വെള്ളച്ചാൽ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമാനരീതിയിൽ എറണാകുളം കാക്കനാട്ടെ സ്ത്രീയുമായി അടുപ്പത്തിലായശേഷം പണവും മറ്റുചില വസ്തുക്കളുടെ രേഖകളും പ്രമാണവുമെല്ലാം ഇയാൾ കൈക്കലാക്കിയിരുന്നു.

കേസിൽ അറസ്റ്റിലായ യുവാവിനെപ്പറ്റി മാധ്യമങ്ങളിലൂടെ വന്ന വാർത്ത കണ്ടാണ് വെള്ളക്കാരിത്തടം സ്വദേശിനി പരാതിപ്പെട്ടത്. കാക്കനാട്ടെ കേസിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ കോടതിയിൽനിന്നും കസ്റ്റഡിയിൽ വാങ്ങിയാണ് ഒല്ലൂരിലെത്തിച്ചത്. വാടാനപ്പള്ളിയിൽ മറ്റൊരു സ്ത്രീയെ ഇതേ രീതിയിൽ കബളിപ്പിച്ച സംഭവത്തിലും കേസുണ്ട്‌.

ഇയാൾക്ക് രണ്ടു സ്ത്രീകളിൽ കുട്ടികളുമുണ്ട്. വെള്ളക്കാരിത്തടത്തും വാടാനപ്പള്ളിയിലുമുള്ള സ്ത്രീകളെ എറണാകുളത്തെ വാടകവീട്ടിൽവെച്ചാണ് പീഡിപ്പിച്ചത്. ഇവരിൽനിന്ന് സ്വർണവും പണവും തട്ടിയെടുത്തതായും പരാതിയിലുണ്ട്. ഒരു സ്ത്രീയെ ഇയാൾ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അവരെയും ഉപേക്ഷിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Tags:    
News Summary - man arrested for sexual Harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.