Posted On
date_range Updated On
date_range ബി.ജെ.പി മേഖല വൈസ് പ്രസിഡൻറും പ്രവർത്തകരും സി.പി.എമ്മിൽ
ഒല്ലൂര്‍: ബി.ജെ.പി മേഖല വൈസ് പ്രസിഡൻറും കുടുംബവും പ്രവർത്തകരും പാർട്ടി ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നു.
ബി.ജെ.പി ഒല്ലൂര്‍ മേഖല വൈസ് പ്രസിഡൻറ് ഹരിദാസ് അഞ്ചേരിക്കാവ്, സനൂപ് കടവില്‍ എന്നിവരും കുടുംബവുമാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. ഇവര്‍ക്ക് സ്വീകരണം നല്കി. ഏരിയ സെക്രട്ടറി കെ.പി. പോൾ ഉദ്ഘാടനം ചെയ്തു. കെ.എം. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ജില്ല കമ്മിറ്റിയംഗവും കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വര്‍ഗീസ് കണ്ടംകുളത്തി, കെ.വി. ജനാര്ദനന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.