ജയൻ
Posted On
date_range Updated On
date_range വധശ്രമ കേസ്: പ്രതിയെ കർണാടകയിൽനിന്ന് പിടികൂടി
ഒല്ലൂർ: വധശ്രമ കേസിൽ ഒളിവിൽപോയ മാന്ദാമംഗലം സ്വദേശിയെ കർണാടകയിൽനിന്ന് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്ദാമംഗലം കാര്യാട്ടുപറമ്പിൽ ജയനെയാണ് (46) കർണാടക ജബ്കലിൽനിന്ന് പിടികൂടിയത്. ഇയാൾ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ 17ന് മാന്ദാമംഗലം സ്വദേശി മെൽബെറ്റിനെ ഇയാൾ തലക്ക് ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഒല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബ്, എസ്.ഐ ഇ.പി. ജോഷി, സീനിയർ സി.പി.ഒ ഉല്ലാസ്, സി.പി.ഒ അഭീഷ് ആന്റണി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.