അയൽവാസികൾ തമ്മിൽ വാക്കുതർക്കം; ഒരാൾക്ക് കുത്തേറ്റു

ഒ​ല്ലൂ​ർ: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ചെ​റു​കു​ന്ന് മാ​മ്പു​ള്ളി വീ​ട്ടി​ൽ ബാ​ബു​വി​​ന്റെ മ​ക​ൻ വി​വേ​കി​നാ​ണ് (27) കു​ത്തേ​റ്റ​ത്. അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ ശേ​ഖ​ര​ഭ​വ​നി​ൽ സ​ജി​ത്ത് (23) ആ​ണ് വി​വേ​കി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ഇ​രു​വ​രും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി 10.30 നാ​ണ് സം​ഭ​വം. വി​വേ​കി​നെ സ​ജി​ത്ത് വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കു​ക​യും തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്ക്ത​ർ​ക്ക​വും അ​ടി​പി​ടി​യു​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​ത്തി​ക്കു​ത്ത് ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ വി​വേ​ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​ല്ലൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Argument between neighbours-One person was stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.