അനുമോദിച്ചു

ഗുരുവായൂര്‍: ക്ഷേത്രപരിസരത്ത് നിന്ന് കണ്ടുകിട്ടിയ പഴ്‌സ് ഉടമക്ക് തിരിച്ച് നല്‍കിയ പതിനാലാം വാര്‍ഡ് പ്രസിഡൻറ് പ്രമീള ശിവശങ്കരനെ കോൺഗ്രസ് . മുന്‍ ബ്ലോക്ക് പ്രസിഡൻറ് ആര്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബാലന്‍ വാറനാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ഒ.കെ.ആര്‍. മണികണ്ഠന്‍ ഉപഹാരം നല്‍കി. മഹിള കോണ്‍ഗ്രസി​ൻെറ ഉപഹാരം മണ്ഡലം പ്രസിഡൻറ് മേഴ്‌സി ജോയ്, സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈലജ ദേവന്‍, കൗണ്‍സിലര്‍ സുഷ ബാബു, സൈനബ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. ..................... മഹിള കോണ്‍ഗ്രസ് ധർണ ഗുരുവായൂര്‍: സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി ജനറല്‍ സെക്രട്ടറി വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. അനിത ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. റൂബി ഫ്രാന്‍സിസ്, എന്‍.എം. നൗഷാദ്, അഡ്വ. ജിഷ, അല്‍ഫോണ്‍സ ഗ്രേസന്‍, സിന്ധു രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പടംGVR Kandanassery Mahila Con: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി ജനറല്‍ സെക്രട്ടറി വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു ..................... ബി.ജെ.പി ധർണ ഗുരുവായൂര്‍: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നഗരസഭ കമ്മിറ്റി ധര്‍ണ നടത്തി. അഡ്വ. സി. നിവേദിത ഉദ്ഘാടനം ചെയ്തു. മനീഷ് കുളങ്ങര അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.