കോർപറേഷൻ മാസ്്റ്റർപ്ലാൻ ചർച്ചക്കിടെ കൗൺസിൽ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ ഭരണ-പ്രതിപക്ഷ കൈയാങ്കളി

മാസ്​റ്റർ പ്ലാനിനെ ചൊല്ലി തൃശൂർ കോർപറേഷനിൽ സംഘർഷം; മേയറുടെ ഡയസ് കൈയേറി

തൃ​ശൂ​ര്‍: കോ​ർ​പ​റേ​ഷ​ൻ മാ​സ്​​റ്റ​ര്‍ പ്ലാ​നി​നെ ചൊ​ല്ലി കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ സം​ഘ​ർ​ഷം. ഭ​ര​ണ--​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ വാ​ക്കേ​റ്റം കൈ​യാ​ങ്ക​ളി വ​രെ​യെ​ത്തി. കോ​ൺ​ഗ്ര​സ് ന​ൽ​കി​യ ക​ത്തി​നെ തു​ട​ർ​ന്ന് മാ​സ്​​റ്റ​ർ പ്ലാ​ൻ വി​ഷ​യ​മെ​ന്ന ഏ​ക അ​ജ​ണ്ട​യാ​യു​ള്ള പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗ​മാ​യി​രു​ന്നു വി​ളി​ച്ച​ത്. മാ​സ്​​റ്റ​ർ പ്ലാ​ൻ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഏ​ക ആ​വ​ശ്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും. യോ​ഗം ആ​രം​ഭി​ക്കും മു​മ്പേ പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്ര്യം വി​ളി​യും പ്ര​തി​ഷേ​ധ​വു​മു​യ​ർ​ത്തി​യി​രു​ന്നു. യോ​ഗം ആ​രം​ഭി​ച്ച​തോ​ടെ സാ​ങ്കേ​തി​ക​മാ​യി മാ​സ്​​റ്റ​ര്‍ പ്ലാ​ന്‍ ത​ള്ളാ​നാ​കി​ല്ലെ​ന്നും അ​തി​നാ​ല്‍ യോ​ഗം പി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം വി​ളി​യു​മാ​യി ന​ടു​ത്ത​ള​ത്തി​ലേ​ക്കും മേ​യ​റു​ടെ ഡ​യ​സി​ലേ​ക്കും ക​യ​റി. ബി.​ജെ.​പി​യും എ​ത്തി​യ​തോ​ടെ മേ​യ​ര്‍ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ കു​രു​ങ്ങി. ച​ർ​ച്ച​ക്ക് ത​യാ​റാ​വാ​ത്ത നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളുെ​ട തി​ര​ക്കി​ല്‍പെ​ട്ട് മേ​യ​റും കൗ​ണ്‍സി​ല​ര്‍മാ​രും പ​ല​ത​വ​ണ വീ​ഴാ​വു​ന്ന വ​ക്കോ​ള​മെ​ത്തി. യോ​ഗം പി​രി​ച്ചു​വി​ടു​ന്ന​തി​നാ​യി മേ​യ​ര്‍ ബെ​ല്ലെ​ടു​ക്കാ​നു​ള്ള ശ്ര​മം പ്ര​തി​പ​ക്ഷ​ത്തെ സു​രേ​ഷ് കൈ​വ​ശ​പ്പെ​ടു​ത്തി ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ചു ന​ൽ​കി.

പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളെ ത​ള്ളി​മാ​റ്റി ഭ​ര​ണ​പ​ക്ഷം മേ​യ​ര്‍ക്ക് വ​ഴി​യൊ​രു​ക്കി. സം​ഘ​ര്‍ഷ​ത്തി​നി​ടെ ഭ​ര​ണ​പ​ക്ഷ​ത്തെ രാ​ഹു​ല്‍, അ​നീ​സ്, അ​നൂ​പ് എ​ന്നി​വ​രു​ള്‍പ്പെ​ടെ ത​ള്ളി​ക്ക​യ​റി കോ​ണ്‍ഗ്ര​സി​ലെ ജോ​ണ്‍ ഡാ​നി​യേ​ല്‍, എ.​കെ. സു​രേ​ഷ്, ശ്രീ​ലാ​ല്‍, വി​നേ​ഷ് ത​യ്യി​ല്‍, ലാ​ലി ജ​യിം​സ് എ​ന്നി​വ​ർ​ക്കി​ട​യി​ലേ​ക്ക് എ​ത്തി​യ​തോ​െ​ട പ്ര​തി​പ​ക്ഷം ചി​ത​റി. ഇ​തോ​ടെ മു​ഖാ​മു​ഖം നി​ന്നാ​യി പോ​ര്‍വി​ളി. വാ​ക്കേ​റ്റം ഉ​ന്തും​ത​ള്ളി​ലേ​ക്കും ക​ട​ന്ന​തോ​ടെ വ​നി​ത കൗ​ണ്‍സി​ല​ര്‍മാ​ര്‍ മാ​റി. കൈ ​പി​ടി​ച്ചു​ഞെ​രി​ച്ചു​വെ​ന്ന് ജോ​ൺ ഡാ​നി​യേ​ൽ പ​രാ​തി​പ്പെ​ട്ടു. ഇ​തി​നി​ടെ മേ​യ​റു​ടെ ക​സേ​ര​ക്ക് മു​ന്നി​ൽ​നി​ന്ന് സ​മാ​ന്ത​ര കൗ​ൺ​സി​ലെ​ന്ന് അ​റി​യി​ച്ച് മാ​സ്​​റ്റ​ർ പ്ലാ​ൻ ത​ള്ളു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​വ് രാ​ജ​ൻ പ​ല്ല​ൻ പ്ര​ഖ്യാ​പി​ച്ചു. ബി.​ജെ.​പി അം​ഗ​ങ്ങ​ൾ മേ​യ​റു​െ​ട ചേം​ബ​ർ ഉ​പ​രോ​ധി​ച്ചു. പി​ന്നീ​ട് പൊ​ലീ​സെ​ത്തി കൗ​ണ്‍സി​ല​ര്‍മാ​രെ ബ​ലം​പ്ര​യോ​ഗി​ച്ചു നീ​ക്കി​യാ​ണ് മേ​യ​റെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പു​റ​ത്തി​റ​ക്കി​യ​ത്. കോ​ണ്‍ഗ്ര​സ്-- ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍മാ​ര്‍ കൗ​ണ്‍സി​ല്‍ ഹാ​ളി​ല്‍ രാ​പ്പ​ക​ല്‍ സ​മ​രം പ്ര​ഖ്യാ​പി​ച്ചു.

ഭൂ​മാ​ഫി​യ​ക്ക്​ വ​ഴ​ങ്ങി​യാ​ണ് മാ​സ്​​റ്റ​ര്‍ പ്ലാ​ന്‍ ച​ര്‍ച്ച ചെ​യ്യാ​തെ അ​ട്ടി​മ​റി​ച്ച​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. 55 അം​ഗ കൗ​ണ്‍സി​ലി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്ത് 25 പേ​രും കോ​ണ്‍ഗ്ര​സി​ന് 24 പേ​രു​മാ​ണു​ള്ള​ത്. ബി.​ജെ.​പി​ക്ക് ആ​റു കൗ​ണ്‍സി​ല​ര്‍മാ​രു​ണ്ട്. വോ​ട്ടെ​ടു​പ്പ് ന​ട​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​നാ​വും വി​ജ​യം. കൗ​ൺ​സി​ലി​ൽ അ​ക്ര​മം കാ​ട്ടി​യെ​ന്ന് ഇ​രു​വി​ഭാ​ഗ​വും ആ​രോ​പി​ച്ചു.

പ്രതിപക്ഷം ചർച്ചക്ക് തയാറാവണം–എൽ.ഡി.എഫ്

തൃശൂർ: മാസ്​റ്റർ പ്ലാനി​െൻറ പേരിൽ മേയറെ ആക്രമിക്കുകയും കൗൺസിൽ അലങ്കോലമാക്കുകയും ചെയ്ത പ്രതിപക്ഷ നടപടി ജനാധിപത്യവിരുദ്ധവും നിയമ വിരുദ്ധവുമാണെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി. സർക്കാർ അംഗീകരിച്ച മാസ്​റ്റർ പ്ലാനിൽ പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനല്ലാതെ റദ്ദാക്കാൻ നിയമപരമായി കൗൺസിലിന് അധികാരമില്ല. അക്രമപ്രവർത്തനം അവസാനിപ്പിച്ച് ചർച്ചക്കും തിരുത്തലുകൾക്കും പ്രതിപക്ഷം തയാറാകണം. 2012ൽ കോൺഗ്രസ്​ ഭരണകാലത്ത് തയാറാക്കിയ മാസ്​റ്റർ പ്ലാനാണ് ജനങ്ങൾക്ക് അനുകൂലമായ ഭേദഗതികളോടെ 2021ൽ സർക്കാർ വിജ്ഞാപനം ചെയ്തത്. ഇത് റദ്ദാക്കാൻ തക്ക അടിസ്ഥാനപരമായ വിഷയങ്ങളൊന്നും രേഖാമൂലം ആരും ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫിനൊപ്പം ബി.ജെ.പിയും സ്വീകരിക്കുന്നതി​െൻറ പരസ്​പര താൽപര്യം വ്യക്തമാണെന്നും ജില്ല കമ്മിറ്റി പ്രസ്​താവനയിൽ പറഞ്ഞു.

സമരത്തിന്​ പിന്തുണയുമായി ഡി.സി.സി

തൃശൂർ: മാസ്​റ്റർ പ്ലാൻ റദ്ദാക്കാൻ ആവശ്യപ്പെട്ട അജണ്ട ചർച്ച ചെയ്യാൻ വിളിച്ച കൗൺസിൽ യോഗം മേയർ പിരിച്ചുവിട്ടത് ഭൂമാഫിയയെ ഭയന്നാണെന്ന് ഡി.സി.സി പ്രസിഡൻറ്​ എം.പി. വിൻസെൻറ്​. ആയിരങ്ങളെ ഭാവനരഹിതരാക്കിയും ആരാധനാലയങ്ങൾ ഇല്ലാതാക്കിയും നേട്ടം കൊയ്യാനാണ് നോക്കിയതെന്ന് പ്രതിഷേധ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. ജോസ് വള്ളൂർ, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത്, സി.ഒ. ജേക്കബ്, കെ. അജിത്കുമാർ, എം.എസ്. ശിവരാമകൃഷ്ണൻ, സിജോ കടവിൽ, രവി ജോസ് താണിക്കൽ, പി. ശിവശങ്കരൻ, കെ.വി. ദാസൻ, കെ. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.നേതാക്കൾ കൗൺസിൽ ഹാളിലെത്തി സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ത​ള്ളി​യി​ടാ​ന്‍ ശ്ര​മി​ച്ചു–മേ​യ​ര്‍

പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് വി​ളി​ച്ച യോ​ഗം അ​വ​ർ ത​ന്നെ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യെ​ന്ന് മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്. ത​െൻറ ക​സേ​ര വ​ലി​ച്ചെ​റി​ഞ്ഞു. ത​ള്ളി​യി​ടാ​ന്‍ നോ​ക്കി. സം​സാ​രി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. ഒ​രു അ​ഴി​മ​തി​യും മാ​സ്​​റ്റ​ര്‍ പ്ലാ​നി​ലി​ല്ല. പ്ര​തി​പ​ക്ഷം ച​ര്‍ച്ച​ക്ക് വ​രു​ന്നി​ല്ല. പൈ​തൃ​കം ത​ക​ര്‍ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട​ല്ല ന​ട​പ​ടി​ക​ള്‍. പൊ​ലീ​സ് സു​ര​ക്ഷ തേ​ടു​മെ​ന്നും മേ​യ​ര്‍ അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നും മ​ടി​യി​ല്ല.

മേ​യ​റു​ടേ​ത് ഏ​കാ​ധി​പ​ത്യ ന​ട​പ​ടി –കോ​ൺ​ഗ്ര​സ്

പ്ര​തി​പ​ക്ഷ​ത്തെ 30 പേ​രു​ടെ ആ​വ​ശ്യ​ത്തെ മേ​യ​ര്‍ നി​രാ​ക​രി​ക്കു​ന്ന​ത് ഏ​കാ​ധി​പ​ത്യ​മാ​ണെ​ന്നും വോ​ട്ടി​ങ് അ​നു​വ​ദി​ക്കാ​തെ യോ​ഗം പി​രി​ച്ചു​വി​ട്ട​തി​ല്‍ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​വ് രാ​ജ​ന്‍ പ​ല്ല​ന്‍ പ​റ​ഞ്ഞു. നൂ​റു​ക​ണ​ക്കി​നു ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വീ​ടു​ക​ളും മാ​സ്​​റ്റ​ര്‍ പ്ലാ​ന്‍ അ​നു​സ​രി​ച്ച്​ ന​ഷ്​​ട​മാ​കും. ഭൂ​മാ​ഫി​യ​യെ സ​ഹാ​യി​ക്കാ​നാ​ണ് ര​ഹ​സ്യ അ​ജ​ണ്ട.

കോ​ർ​പ​റേ​ഷ​നി​ൽ ജ​നാ​ധി​പ​ത്യ ധ്വം​സ​നം–ബി.​ജെ.​പി

യോ​ഗം അ​ജ​ണ്ട ച​ർ​ച്ച ചെ​യ്യാ​തെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ജ​നാ​ധി​പ​ത്യ ധ്വം​സ​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി.​ജെ.​പി തൃ​ശൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​കെ. അ​നീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൈ​തൃ​ക​ത്തെ ത​ക​ർ​ക്കാ​നും അ​ഴി​മ​തി ന​ട​ത്താ​നും വേ​ണ്ടി​യു​ള്ള മാ​സ്​​റ്റ​ർ ന​ട​പ്പാ​ക്കാ​ൻ എ​ന്തു വി​ല​കൊ​ടു​ത്തും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ജെ.​പി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



Tags:    
News Summary - Conflict in Thrissur Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.