സി.സി.ടി.വിയിൽ പതിഞ്ഞ
മോഷ്ടാക്കളുടെ ദൃശ്യം
Posted On
date_range Updated On
date_range ചങ്ങരയിൽ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം
ചേർപ്പ്: പെരുമ്പിള്ളിശ്ശേരി ചങ്ങരയിൽ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിനകത്തുള്ള ഭണ്ഡാരവും സി.സി.ടി.വി കാമറയും കവർന്നു. ഞായറാഴ്ച രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സി.സി.ടി.വി കാമറകളിൽ ഒന്ന് അഴിച്ചുമാറ്റിയ ശേഷമാണ് മോഷ്ടാക്കൾ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവർന്നത്.
സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രത്തിൽനിന്ന് മോഷ്ടാക്കൾ രണ്ട് പേരാണെന്നാണ് വ്യക്തമാകുന്നത്. മോഷ്ടാക്കൾ തലയും മുഖവും തുണി കൊണ്ട് മറച്ച രീതിയിലാണ്. ക്ഷേത്ര ഭാരവാഹികൾ ചേർപ്പ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.