വെറ്ററിനറി ആശുപത്രിയിൽനിന്ന്​ ചാടിപ്പോയ തെരുവുനായ്ക്കളെ പിടികൂടി

ചേർപ്പ്: വെറ്ററിനറി ആശുപത്രിയിലെ ഇരുമ്പുകൂട്ടിൽനിന്ന് കഴിഞ്ഞദിവസം ചാടിപ്പോയ രണ്ട് നായ്ക്കളെ പിടികൂടി. ചേർപ്പ് ഗ്രാമപഞ്ചായത്ത്​ അംഗങ്ങളുടെ നേതൃത്വത്തിൽ തളിക്കുളം അനിമൽ വെൽഫെയർ കെയർ സൊസൈറ്റി അംഗങ്ങളാണ് നായ്ക്കളെ ചേർപ്പ് ചന്ത, മൃഗാശുപത്രി പരിസരങ്ങളിൽനിന്ന്​ പിടികൂടി കൂട്ടിലടച്ചത്. കഴിഞ്ഞദിവസം ചേർപ്പിൽ സ്കൂൾ വിദ്യാർഥിയെ നായ്​ ആക്രമിച്ച് പരിക്കേൽപിച്ചതിനെ തുടർന്നാണ് മൂന്ന് നായ്ക്കളെ പേവിഷബാധ ഉണ്ടെന്ന സംശയത്താൽ നിരീക്ഷണത്തിനായി പിടികൂടിയത്. ഇതിൽ ഒരെണ്ണം ചത്തിരുന്നു. തുടർന്ന് മണ്ണുത്തി വെറ്ററിനറി കോളജ് നടത്തിയ പോസ്റ്റ്​മോർട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ്, അംഗങ്ങളായ ഇ.വി. ഉണ്ണികൃഷ്ണൻ, ജോസ് ചാക്കേരി, സിനി പ്രദീപ് എന്നിവരും നായ്ക്കളെ പിടികൂടാൻ സ്ഥലത്തെത്തിയിരുന്നു.

'തെ​രു​വു​നാ​യ്​ ശ​ല്യം പ​രി​ഹ​രി​ക്ക​ണം'

ചേ​ർ​പ്പ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ് ശ​ല്യം കാ​ൽ​ന​ട​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ എ.​ഐ.​എ​സ്.​എ​ഫ് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സി.​പി.​ഐ ചേ​ർ​പ്പ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ.​ജി. അ​നി​ൽ​നാ​ഥ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ.​ഐ.​വൈ.​എ​ഫ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ ഷം​നാ​സ്, എ.​ഐ.​എ​സ്.​എ​ഫ്​ ചേ​ർ​പ്പ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ശ്രീ​രാ​ഗ്, പ്ര​സി​ഡ​ന്‍റ്​ നി​ഷാ​ദ്, മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സൂ​ര​ജ്, ന​സീ​ബ്, സാ​ബി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പഞ്ചായത്ത് പ്രസിഡന്‍റിനെതിരായ പരാമർശത്തിൽ പ്രതിഷേധം

തൃശൂർ: വിദ്യാർഥിയെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ, എ.ഐ.എസ്.എഫ് പ്രവർത്തകർ നടത്തിയ സമരത്തിൽ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ പട്ടിയോട് ഉപമിച്ചതിനെതിരെ ചേർപ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചേർപ്പ് മണ്ഡലം പ്രസിഡന്‍റ് ജോൺ ആൻറണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ കെ.കെ. അശോകൻ, അഡ്വ. സുനിൽ ലാലൂർ, കെ.ആർ. സിദ്ധാർഥൻ, സി.കെ. ഭരതൻ, സി.കെ. വിനോദ്, ബാലു കനാൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Stray dogs were caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.