പാർത്ഥിവ് വലിയച്ഛൻ പ്രദീപിന്റെ കൂടെ ഉമ്മൻ ചാണ്ടിയെ രാമനിലയത്തിൽ
കാണാനെത്തിയപ്പോൾ
ചേർപ്പ്: ഉമ്മൻ ചാണ്ടിയുടെ മരണ വാർത്ത അറിഞ്ഞതോടെ കുടുംബാംഗങ്ങൾക്കൊപ്പം പാർത്ഥിവും ദുഃഖിതനാണ്. അദ്ദേഹത്തിന്റെ ഫോട്ടോകളും വിഡിയോ സംഭാഷണങ്ങളും കണ്ട് സ്മരിക്കുകയായിരുന്നു പാർത്ഥിവ് എന്ന ഉമ്മൻ ചാണ്ടിയുടെ കൊച്ചു ആരാധകൻ. പാർത്ഥിവിന് ആദ്യാക്ഷരം ഉമ്മൻ ചാണ്ടി കുറിക്കണമെന്നായിരുന്നു ആഗ്രഹം. അദ്ദേഹത്തിന് തിരക്കുകൾ മൂലം എത്തിച്ചേരാൻ കഴിഞ്ഞില്ല.
ഒടുവിൽ പാർത്ഥിവിന് ആദ്യക്ഷരം കുറിക്കാൻ മകനായ ചാണ്ടി ഉമ്മൻ എത്തുകയായിരുന്നു. ചാണ്ടി ഉമ്മൻ ഫോണിൽ പപ്പയായ ഉമ്മൻ ചാണ്ടിയെ വിളിച്ച് പാർത്ഥിവുമായി സംസാരിച്ചതിന് ശേഷമാണ് ആദ്യക്ഷരം കുറിച്ചത്.
സജീവ കോൺഗ്രസ് പ്രവർത്തകനും ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രദീപ് വലിയങ്ങോട്ടിന്റെ അനുജൻ പ്രസന്നകുമാറിന്റെ മകനായ പാർത്ഥിവിനും കുടുംബത്തിനും ആദ്യക്ഷര ദിനം ആഹ്ലാദം പകർന്നതായിരുന്നു. പിന്നീട് തൃശൂർ രാമനിലയത്തിൽ എത്തിയ ഉമ്മൻ ചാണ്ടിയെ കാണാൻ പാർത്ഥിവ് വലിയച്ഛൻ പ്രദീപിന്റെ കൂടെ എത്തുകയും കുസൃതി വാക്കുകൾ പറയുകയും ചെയ്തു. മോന് വലുതാകുമ്പോൾ ആരാവണമെന്നാണ് മോഹം എന്ന് ചോദിച്ചപ്പോൾ എനിക്ക് ഉമ്മൻ ചാണ്ടിയുടെ പൊലീസ് ആകണമെന്നായിരുന്നു പാർത്ഥിവിന്റെ മറുപടി. തന്റെ കുഞ്ഞു വാക്കുകൾ ശ്രവിച്ച ഉമ്മൻ ചാണ്ടിയെ പാർത്ഥിവ് ഷാൾ അണിയിച്ചു. ഉമ്മൻ ചാണ്ടി തിരിച്ചും പാർത്ഥിവിനെ ഷാള്‍ കൊണ്ട് സ്നേഹാദരവ് നൽകിയാണ് തിരിച്ചയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.