ക​ണി​മം​ഗ​ലം ബ​ണ്ട് റോ​ഡി​ലൂ​ടെ വാ​ഹ​നങ്ങൾ പോകുന്നു

ദു​രി​ത​യാ​ത്ര​ക്ക് വി​ട; പാ​ല​ക്ക​ൽ ക​ണി​മം​ഗ​ലം പാ​ടം റോ​ഡ് തു​റ​ന്നു

ചേ​ർ​പ്പ്: മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പാ​ല​ക്ക​ൽ ക​ണി​മം​ഗ​ലം പാ​ടം റോ​ഡ് തു​റ​ന്നു. നാ​ട്ടു​കാ​രു​ടെ നീ​ണ്ട ദു​രി​ത​യാ​ത്ര​ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യി. കു​ർ​ക്ക​ഞ്ചേ​രി മു​ത​ൽ പാ​ല​ക്ക​ൽ വ​രെ​യു​ള്ള റോ​ഡ് നി​ർ​മാ​ണം കാ​ര​ണം ക​ണി​മം​ഗ​ലം ബ​ണ്ട് റോ​ഡി​ൽ ഒ​രു വ​ശ​ത്തു​കൂ​ടെ​യാ​ണ് കു​റ​ച്ചു​നാ​ളു​ക​ളാ​യി ബ​സ് അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ തൃ​ശൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​ത് ഏ​റെ ക്ലേ​ശ​ക​ര​മാ​യി​രു​ന്നു. കൂ​ടാ​തെ സ​മ​യ​ന​ഷ്ട​ത്തി​നും കാ​ര​ണ​മാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​രു​വ​ശ​ങ്ങ​ളി​ൽ കൂ​ടി വാ​ഹ​ന സ​ർ​വി​സ് ആ​രം​ഭി​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. കൂ​ർ​ക്ക​ഞ്ചേ​രി മു​ത​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ വ​രെ​യു​ള്ള പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് പ​ണി പു​രോ​ഗ​മി​ക്കാ​നു​ണ്ട്.

Tags:    
News Summary - Palakkal Kanimangalam Padam Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.