ആ​രോ​ഗ്യ വ​കു​പ്പ് ത​ളി​ക്കു​ള​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന

ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ്​ പരിശോധന

ചേർപ്പ്: പെരിഞ്ചേരിയിൽ ആരോഗ്യ വകുപ്പ്​ നടത്തിയ പരിശോധനയിൽ പരിസരം വൃത്തിയായി സൂക്ഷിക്കാത്ത ഹോട്ടൽ അടപ്പിച്ചു. ‘ഹെൽത്തി കേരള’ കാമ്പയിന്‍റെ ഭാഗമായി ചേർപ്പ് പഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, ബേക്കറി, ഫിഷ് സ്റ്റാൾ, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ ‘ടേസ്റ്റി ഫുഡ്‌ കോർണർ’ അടപ്പിച്ചത്​.

ഊരകം ബിസ്മി ഫിഷ് സ്റ്റാൾ, ലുലു ഫിഷ് സ്റ്റാൾ എന്നിവക്ക്​ മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിയതിന്​ പിഴ ചുമത്തി. പുകയില നിയന്ത്രണ നിയമം പാലിക്കാതെ വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെയും പിഴ ഈടാക്കിയുണ്ട്. ചേർപ്പ് സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം.ജെ. ആന്റോ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ മുഹമ്മദ്‌ മുജീബ്, എ.ഐ. പുഷ്പവല്ലി, ലൗലി, എസ്.പി. മണികണ്ഠൻ, കെ.എൽ. ആന്‍റോ എന്നിവർ നേതൃത്വം നൽകി.

ത​ളി​ക്കു​ളം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും ത​ളി​ക്കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഹെ​ൽ​ത്തി കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​കി​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

ഗ്രി​ൽ മാ​ക്ഫാ​സ്റ്റ് ഫു​ഡ്, ബേ​ക്ക​റി, അ​ലി​ഫ് അ​റേ​ബ്യ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ച​തി​നും ഫു​ഡ് പാ​ല​സ് ഹോ​ട്ട​ലി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ച​തി​നും മ​ലി​ന​ജ​ല സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ന്നി​വ ഇ​ല്ലാ​ത്ത​തി​നും പ്ര​വാ​സി ടീ ​ഷോ​പ്പി​ന് ലൈ​സ​ൻ​സ്, സാ​നി​റ്റ​റി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഇ​ല്ലാ​ത്ത​തി​നും 4000 രൂ​പ പി​ഴ ഈ​ടാ​ക്കി.

പ​രി​ശോ​ധ​ന​ക്ക് ത​ളി​ക്കു​ളം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​പി. ഹ​നീ​ഷ് കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എം. വി​ദ്യാ​സാ​ഗ​ർ, ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രാ​യ കെ.​പി. റെ​നി, എ.​എം. റി​ഹാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Health department inspection in restaurants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.