Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവിന് അഞ്ചു വർഷം കഠിന തടവ്
ചേർപ്പ്: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തൃശൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. ചേർപ്പ് കുറുമ്പിലാവ് മാട്ടുമ്മൽ പട്ടത്ത് വീട്ടിൽ ബ്ലെസി (42) യെയാണ് ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം.
ആറ് വയസുകാരിയെ വീടിന് സമീപമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.