Posted On
date_range Updated On
date_range സ്വകാര്യ ബസിൽ പീഡനശ്രമം; യുവാവ് അറസ്റ്റിൽ
ചേർപ്പ്: തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് ചാപ്പാറ മുരിങ്ങത്തറ വീട്ടിൽ സുരേഷിനെയാണ് (44) അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽനിന്ന് തൃശൂരിലേക്ക് വരുന്ന സമയത്താണ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബസ് ജീവനക്കാർ ചേർപ്പ് സ്റ്റേഷനിൽ വിവരമറിയുക്കുകയായിരുന്നു. തുടർന്ന് ബസിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.