ക​രു​വ​ന്നൂ​രി​ൽ റോ​ഡി​ലെ കു​ഴി​യി​ൽ ലോ​റി താ​ഴ്ന്ന നി​ല​യി​ൽ

കു​ടി​വെ​ള്ള പൈ​പ്പി​നെ​ടു​ത്ത കു​ഴി മൂ​ടി​യ​തി​ൽ അ​പാ​ക​ത; ടി​പ്പ​ർ ലോ​റി താ​ഴ്ന്നു

ചേ​ർ​പ്പ്: റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ എ​ടു​ത്ത കു​ഴി ശ​രി​യാ​യ രീ​തി​യി​ൽ മൂ​ടാ​ത്ത​തി​നാ​ൽ മെ​റ്റ​ലു​മാ​യെ​ത്തി​യ ടി​പ്പ​ർ ലോ​റി താ​ഴ്ന്നു. ക​രു​വ​ന്നൂ​ർ രാ​ജ ക​മ്പ​നി​ക്ക് സ​മീ​പ​മാ​ണ് കു​ഴി​യി​ൽ താ​ഴ്ന്ന​ത്. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്ത് നി​ന്ന് എ​ട്ടു​മ​ന ബ​ണ്ട് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് മെ​റ്റ​ൽ ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ റോ​ഡി​ന് കു​റു​കെ കു​ഴി​യെ​ടു​ത്ത​ത് ശ​രി​യാ​യ രീ​തി​യി​ൽ മൂ​ടാ​ത്ത​തി​നാ​ൽ ലോ​റി​യു​ടെ ഒ​രു ട​യ​ർ ഈ ​കു​ഴി​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ലോ​റി ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു. ഉ​ട​ൻ ര​ണ്ട് ജെ.​സി.​ബി കൊ​ണ്ടു​വ​ന്നാ​ണ് ലോ​റി കു​ഴി​യി​ൽ​നി​ന്ന് ക​യ​റ്റി​യ​ത്. കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ങ്ങ​ൾ ഇ​നി​യും അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ് പൊ​തു ആ​വ​ശ‍്യം.

Tags:    
News Summary - accident in cherpu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.