അജീഷ്
Posted On
date_range Updated On
date_range ബൈക്ക് മോഷ്ടിച്ചു കറങ്ങുന്ന യുവാവ് അറസ്റ്റിൽ
ചേലക്കര: ഇഷ്ടം തോന്നുന്ന ബൈക്ക് മോഷ്ടിച്ചു കറങ്ങുന്ന യുവാവ് അറസ്റ്റിൽ. പാലക്കാട് മൂളിപ്പറമ്പ് ചാലിശ്ശേരി പെരിങ്ങോട് മഞ്ഞക്കാട്ടുവളപ്പിൽ അജീഷ് (37) ആണ് ചേലക്കര പൊലീസിന്റെ പിടിയിലായത്.
ചേലക്കര കിള്ളിമംഗലം കൊച്ചപ്പൻപടി, ചേലക്കോട് സൂപ്പിപ്പടി എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു ബൈക്കും ഒലവക്കോട് ഭാഗത്തു നിന്നുള്ള ഒരു ബൈക്കും പൊലീസ് കണ്ടെത്തി.
ഒരു വർഷമായി ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ 28നാണ് പുറത്തിറങ്ങിയത്. ഇഷ്ടം തോന്നുന്ന ബൈക്ക് മോഷ്ടിച്ച പെട്രോൾ തീരുന്നതുവരെ ഓടിക്കും. പിന്നെ ഉപേക്ഷിക്കും. ഇതാണ് ഇയാളുടെ രീതി. മോഷ്ടിച്ച ബൈക്കുകൾ വിൽക്കുന്ന സ്വഭാവമില്ല. ചേലക്കര സി.ഐ ഇ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.