പ്രിസൈഡിങ് ഓഫിസർ വോട്ട് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് എസ്.എം.ടി സ്കൂളിലെ പോളിങ് ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന അബ്ദുൽബുഖാരി
ജീവനോടെ ഉണ്ടെന്നറിയിക്കാൻ വോട്ടറുടെ കുത്തിയിരിപ്പ്
ചേലക്കര: വോട്ട് ചെയ്യാനെത്തിയ വോട്ടർ മരിച്ചെന്ന് രേഖകൾ. ഒടുവിൽ ജീവനോടെ ഉണ്ടെന്നറിയിക്കാൻ വോട്ടറുടെ കുത്തിയിരിപ്പ് സമരം. എസ്.എം.ടി സ്കൂളിലെ 81 ബി ബ്ലോക്കിലെ വോട്ടറായ അബ്ദുൽ ബുഖാരിക്കാണ് വോട്ട് ചെയ്യാനെത്തിയപ്പോൾ ദുരനുഭവം ഉണ്ടായത്.
വോട്ട് ചെയ്യാനെത്തിയപ്പോൾ ഇയാൾ മരിച്ചയാളാണെന്ന് പ്രിസൈഡിങ് ഓഫിസർ. എന്നാൽ, മരിച്ചിട്ടില്ലെന്നും ആൾ താൻ തന്നെയാണെന്നും ബുഖാരി പറഞ്ഞു നോക്കിയെങ്കിലും വോട്ട് ചെയ്യാൻ സമ്മതിച്ചില്ല. വില്ലേജ് ഓഫിസർ നൽകിയ രേഖകളിൽ അബ്ദുൽ ബുഖാരി മരിച്ചതായാണ് ഉള്ളതെന്ന് പ്രിസൈഡിങ് ഓഫിസർ പറഞ്ഞു.
ബുഖാരിയുട പ്രതിഷേധത്തെ തുടർന്ന് തിരിച്ചറിയൽ രേഖകൾ വിശദമായി പരിശോധിച്ച ശേഷം വോട്ട് ചെയ്യാൻ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.