'സഞ്ചരിക്കുന്ന കട്ട ലോക്കൽ ബാർ' പൊലീസ് പിടികൂടി

ചേ​ല​ക്ക​ര: സ​ഞ്ച​രി​ക്കു​ന്ന ബാ​ർ എ​ക്സൈ​സ് പി​ടി​കൂ​ടി. പ​ങ്ങാ​ര​പ്പി​ള്ളി ആ​ലാ​യി​ക്ക​ൽ ശ്രീ​നി​വാ​സ​ൻ (50) ആ​ണ് അ​ര ലി​റ്റ​റിെൻറ 25 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ പ​ഴ​യ​ന്നൂ​ർ എ​ക്സൈ​സിെൻറ പി​ടി​യി​ലാ​യ​ത്. മു​ൻ ബാ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​തി സ്ഥി​ര​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചേ​ല​ക്ക​ര എ​സ്.​എം.​ടി സ്കൂ​ളി​ന് മു​ന്നി​ൽ വെ​ച്ച് പി​ടി​യി​ലാ​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് സി.​ഐ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ റെ​യ്ഡി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ന​ജീ​ബ്, വി​നോ​ദ്, സി.​ഇ.​ഒ​മാ​രാ​യ സു​ധീ​ർ കു​മാ​ർ, മീ​രാ​സാ​ഹി​ബ്, ല​ത്തീ​ഫ്, ജി​ദേ​ഷ്കു​മാ​ർ, തൗ​ഫീ​ക്ക്, ഗ​ണേ​ശ​ൻ പി​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - police seized ‘moving bar’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.