Posted On
date_range Updated On
date_range വോട്ടുചെയ്യാൻ ആംബുലൻസിൽ; കോവിഡ് രോഗിയെന്ന ധാരണയിൽ സംഘർഷം
ചേലക്കര: ആംബുലൻസിൽ വോട്ട് ചെയ്യാനെത്തിയവർ കോവിഡ് രോഗികളാണെന്ന ധാരണയിൽ സംഘർഷം. പുലാക്കോട് എ.എൽ.പി സ്കൂളിലെ ബൂത്തിൽ ഉച്ചക്ക് മൂന്നോടെയാണ് രണ്ടുപേർ ആംബുലൻസിൽ എത്തി വോട്ടുചെയ്തു മടങ്ങിയത്.ഇവർ കോവിഡ് രോഗികളാണെന്ന ധാരണയിൽ മുന്നണികളുടെ ബൂത്ത് ഏജൻറുമാർ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി.
പിന്നീട് ഹെൽത്ത് ഇൻസ്‌പെക്ടർ നാരായണൻകുട്ടി സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ അഞ്ചിന് കോവിഡ് നെഗറ്റിവ്ആയവരാണ് വോട്ടുചെയ്യാനെത്തിയതെന്ന് ബോധ്യമായതോടെയാണ് രംഗം ശാന്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.