Posted On
date_range Updated On
date_range ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
കൊണ്ടാഴി (തൃശൂർ): ചേലക്കര സൗത്ത് കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്ന് തിരുവില്വാമലക്ക് പോയ സുമംഗലി ബസാണ് സൗത്ത്കൊണ്ടാഴിയിൽ പാടത്തേക്ക് മറിഞ്ഞത്.
മറ്റൊരു വാഹനത്തിന് വശം കൊടുക്കുമ്പോൾ റോഡിന്‍റെ അരികിടിഞ്ഞ് പത്തടി താഴെ പാടത്തേക്ക് മറിയുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ബസിൽ സ്കൂൾ വിദ്യാർഥികളടക്കം 30ഓളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.