കർഷകർക്ക് സഹായധനം നൽകണം

കർഷകർക്ക് സഹായധനം നൽകണം ഇരിങ്ങാലക്കുട: വേനൽമഴയിൽ കൃഷി നാശം നേരിട്ടവർക്ക്​ അടിയന്തര സഹായധനം നൽകണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. പാർട്ടി നിയോജക മണ്ഡലം നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിൽ രണ്ടായിരത്തിലധികം ഏക്കർ പാടശേഖരങ്ങളിലെ കൃഷി വെള്ളം കയറി നശിച്ചു. ചെമ്മണ്ട കായൽ പാടശേഖരം ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. കടം വാങ്ങി കൃഷിയിറക്കിയ കർഷകർക്ക് വിളഞ്ഞ നെല്ല് ​​കൊയ്യാൻ പോലും സാധിച്ചില്ലെന്ന്​ ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ്​ റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, വർഗീസ് മാവേലി, പി.ടി. ജോർജ്, സിജോയ് തോമസ്, സേതുമാധവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.