സാമ്പത്തിക സാക്ഷരത ബോധവത്​കരണ സെമിനാർ

വാടാനപ്പള്ളി: തൃത്തല്ലൂർ കമലാ നെഹ്റു മെമോറിയൽ വി.എച്ച്.എസ് സ്കൂളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സാമ്പത്തിക സാക്ഷരതയെ കുറിച്ച് ബോധവത്​കരണ സെമിനാർ സംഘടിപ്പിച്ചു. ബാങ്ക് ലീഡ് ജില്ല ഓഫിസറും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്​റ്റൻറ് ജില്ല മാനേജറുമായ വിശാഖ് വിനോദ് സെമിനാർ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് ജില്ല മാനേജർ കെ.കെ അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ സി.പി. വാസുദേവൻ, പി.ടി.എ പ്രസിഡൻറ്​സജീഷ് ചാളിപ്പാട്ട്, പ്രിൻസിപ്പൽ വി.എ. ബാബു, സ്കൂൾ പ്രധാനാധ്യാപകൻ കെ.ആർ. ദേവാനന്ദ് എന്നിവർ സംസാരിച്ചു. പടം തൃത്തല്ലൂർ കമലാ നെഹ്റു മെമോറിയൽ വി.എച്ച്.എസ് സ്കൂളിൽ നടന്ന സെമിനാർ വിശാഖ് വിനോദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.