എടവിലങ്ങ് കോൺഗ്രസിൽ ഇണക്കം

കൊടുങ്ങല്ലൂർ: എടവിലങ്ങ് കോൺസ് നേതൃത്വത്തിന് തലവേദനയായിരുന്ന വിമതപ്രശ്നം കെ.പി.സി.സി എക്സി. അംഗം എം.കെ. അബ്​ദുൽ സലാമി​ൻെറ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയിലൂടെ ഏറക്കുറെ പരിഹാരമായി. വിമതർ ഉന്നയിച്ച ആവശ്യങ്ങൾ തെരഞ്ഞെടുപ്പിനുശേഷം അനുഭാവപൂർവം പരിഹരിക്കും. ധാരണയുടെ അടിസ്ഥാനത്തിൽ വിമതസ്ഥാനാർഥികളെ പിൻവലിച്ച് യു.ഡി.എഫി​ൻെറ വിജയത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനിച്ചു. എം.ജി. അനിൽകുമാർ മത്സരിക്കുന്ന 11ാം വാർഡിൽ പത്രിക നൽകിയ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ബെന്നി കാവാലംകുഴി ഉൾപ്പെടെയുള്ളവർ ജില്ല നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥിത്വം പിൻവലിക്കും. നാളുകളായി തുടരുന്ന ഭിന്നതക്കൊടുവിൽ കഴിഞ്ഞദിവസം സ്ഥാനാർഥി ഉൾപ്പെടെ ചെറുതും വലുതുമായ പതിനാലോളം ഭാരവാഹികൾ രാജി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് ജില്ല നേതൃത്വത്തി​ൻെറ ഇടപെടലുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.