കാട്ടാനയുടെ ജഡം കണ്ടെത്തി

വടശേരിക്കര: ശബരിമല വനമേഖലയോടു ചേര്‍ന്ന അട്ടത്തോട്ടില്‍ പമ്പാനദിയുടെ തീരത്ത് കാട്ടാനയുടെ രണ്ടു ദിവസം പഴക്കം ചെന്ന ജഡം കണ്ടെത്തി. രണ്ടു മാസത്തോളം പ്രായം വരുന്ന കുട്ടികൊമ്പന്‍റെ ജഡമാണ് ഇന്നു രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്.

പടിഞ്ഞാറെ അട്ടത്തോട് ഭാഗത്തു കണ്ടെത്തിയ ആന ഒഴുക്കില്‍പ്പെട്ട് ചത്തതാകാമെന്നാണ് സംശയിക്കുന്നത്. ജഡം വാഹനത്തിലെത്തിച്ച് ആര്യാട്ടുകവല വനത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മറവു ചെയ്തു. വനംവകുപ്പിന്‍റെ കോന്നി വെറ്ററിനറി സര്‍ജന്‍ ഡോ. ശ്യാചന്ദ്രന്‍റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിള്‍ ശേഖരിച്ചു.

റാന്നി റേഞ്ച് ഓഫീസര്‍ കെ.എസ് മനോജ്, കണമല ഡെപ്യൂട്ട് റേഞ്ച് ഓഫിസര്‍ എം. ഷാജിമോന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ജഡം മറവു ചെയ്തത്. മലവെള്ള പാച്ചിലില്‍ ചരിഞ്ഞ നിലയില്‍ പമ്പയിലൂടെ ഒഴുകിയെത്തിയ രണ്ടാമത്ത് ആനയാണിത്. രണ്ടു ദിവസം മുമ്പാണ് തുലാപ്പള്ളി മൂലക്കയത്ത് മറ്റൊരു ആനയുടെ ജഡം ഒഴുകിയെത്തിയത്.

Tags:    
News Summary - wild elephant body found at attatthodu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.