പത്തനംതിട്ട: കോവിഡ് പോസിറ്റിവ് വിവരം മറച്ചുെവച്ച് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച പശ്ചിമബംഗാള്‍ സ്വദേശിയെ തടഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 27ന് നടന്ന കോവിഡ് പരിശോധനയിൽ ഇയാള്‍ പോസിറ്റിവായതിനെത്തുടര്‍ന്ന് വിവരം ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എസ്. സതീഷ്, ജില്ല ലേബര്‍ ഓഫിസിലെ കാള്‍ സെൻററിന് കൈമാറി. ഇയാളെ പത്തനംതിട്ട കോവിഡ് പ്രാഥമിക ചികിത്സകേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിരുന്നു.
അതിനിടെ ഇയാളുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുന്നതിന് ജില്ല ലേബര്‍ ഓഫിസ് കോവിഡ് വാര് റൂം ടീം അംഗങ്ങളായ ടി.ആര്. ബിജുരാജ്, ടി.എ. അഖില്‍കുമാര്‍, രഞ്ജിത്ത് ആര്. നായര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. എന്നാല്‍, ഇയാള്‍ നാട്ടിലേക്ക് പുറപ്പെട്ടതായി അറിഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്േറ്റഷന് സമീപം കണ്ടെത്തി. തിരികെയെത്തിച്ച് പത്തനംതിട്ട ജിയോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഹോട്ടല്‍ ജീവനക്കാരനായ ഇയാളോടൊപ്പം ഇടപഴകിയ 25 അന്തർസംസ്ഥാന തൊഴിലാളികളുടെ പരിേശാധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.