43 കോടി ​െചലവില്‍ മല്ലപ്പള്ളിയില്‍ ആത്യാധുനിക താലൂക്ക്​ ആശുപത്രി -എം.എല്‍.എ

മല്ലപ്പള്ളി: 43 കോടി െചലവില്‍ അത്യാധുനിക രീതിയില്‍ മല്ലപ്പള്ളിയില്‍ താലൂക്ക് ആശുപത്രി നിർമിക്കുമെന്ന് മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. നിർമാണം പൂര്‍ത്തീകരിച്ച കീഴ്വായ്പ്പൂര് ഗവ. ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.എല്‍.എ. 1000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ 1000 കോടിയും കടന്ന് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്. തിരുവല്ല-മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡ് പദ്ധതിയും ഉടന്‍ പൂര്‍ത്തിയാക്കും. കോവിഡ് മഹാമാരിയെ ചെറുക്കാന്‍ പൊതുപ്രവര്‍ത്തകരും ജനങ്ങളും ഒറ്റക്കെട്ടായാണു പ്രവര്‍ത്തിക്കുന്നത്. ഈ ഒരുമയാണ് നമ്മെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുനിലയുള്ള ആയുര്‍വേദ ആശുപത്രി കെട്ടിടം 1.40 കോടി ​െചലവിലാണു നിർമിച്ചിരിക്കുന്നത്. എം.എല്‍.എയുടെ 2018ലെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച തുകയിലാണ്​ നിർമാണം. ആശുപത്രിയില്‍ കിടത്തിച്ചികിത്സക്കുള്ള ഒന്നാംഘട്ട നിർമാണമാണ്​ പൂര്‍ത്തിയായത്. ഇരുനിലകളിലായി 6700 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിർമിച്ച കെട്ടിടത്തില്‍ ഓഫിസ്, ഒ.പി റൂം, ഡോക്ടര്‍മാര്‍ക്ക്​ പരിശോധനമുറി, നഴ്‌സ് മുറി, സ്​റ്റോര്‍ റൂം, ഫാര്‍മസി, പഞ്ചകർമ ചികിത്സ മുറികള്‍, ​റെ​േക്കാഡ്​​ റൂം, ഫിസിയോതെറപ്പി റൂം, രണ്ട് വാര്‍ഡുകള്‍, അടുക്കള, രോഗികളുടെ വിശ്രമസ്ഥലം, ഡൈനിങ് ഹാള്‍, ശുചിമുറികള്‍, എന്നിവയാണുള്ളത്. ഭിന്നശേഷി സൗഹൃദ കെട്ടിടം കൂടിയാണ് പുതിയ ആശുപത്രി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. മല്ലപ്പള്ളി പഞ്ചായത്തി​ൻെറ ശുചിത്വ പദവി പ്രഖ്യാപനവും എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവല്‍ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗങ്ങളായ റജി തോമസ്, എസ്.വി. സുബിന്‍, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ കുഞ്ഞുകോശി പോള്‍, ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് രോഹിണി ജോസ്, സ്വാഗതസംഘം കണ്‍വീനര്‍ ശ്രീലാല്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്​ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. MATHEW T_ayurveda hospital1 പുതുതായി നിർമാണം പൂര്‍ത്തീകരിച്ച കീഴ്വായ്പൂര് ഗവ. ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മാത്യു ടി.തോമസ് എം.എല്‍.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.