തിരുവല്ല സബ്​സ്​റ്റേഷൻ 110 കെ.വിയിലേക്ക്​ ഉയര്‍ത്തുന്നു

തിരുവല്ല: തിരുവല്ല 66 കെ.വിയിൽനിന്ന്​ 110 കെ.വി ആയി സബ്​സ്​റ്റേഷൻ ഉയര്‍ത്തുന്നതിന്​ 2.95 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി മാത്യു ടി.തോമസ് എം.എല്‍.എ അറിയിച്ചു. പദ്ധതിയുടെ പ്രവര്‍ത്ത​നോദ്​ഘാടനം ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി എം.എം. മണി അധ്യക്ഷതവഹിക്കും. വൈദ്യുതി മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക പ്രസരണ, വിതരണ നഷ്​ടം കുറക്കുക, ഉപയോക്താക്കള്‍ക്ക് വൈദ്യുതി ആവശ്യാനുസരണം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ സബ് സ്​റ്റേഷനകളും ലൈനുകളും സ്ഥാപിക്കാന്‍ സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാറും കെ.എസ്​.ഇ.ബിയും ചേർന്ന്​ നടപ്പാക്കുകയാണ്​. ഇതി​ൻെറ ഭാഗമായാണ് തിരുവല്ല 66 കെ.വി. സബ്‌സ്​റ്റേഷൻ 110 കെ.വി. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. നിലവില്‍ മഞ്ഞാടിക്കു സമീപത്തുകൂടി കടന്നുപോകുന്ന മല്ലപ്പള്ളി-ചെങ്ങന്നൂര്‍ 110 കെ.വി. ലൈനില്‍നിന്ന്​ 415 മീറ്റര്‍ 110 കെ.വി. ഭൂഗര്‍ഭ കേബിള്‍ എച്ച്​.ഡി.സി (ഹൊറിസോണ്ടല്‍ ഡയറക്ട് ഡ്രില്ലിങ്​ മെതേഡ്) ഉപയോഗിച്ച് കോഴഞ്ചേരി-തിരുവല്ല റോഡിലൂടെ തിരുവല്ല സബ് സ്​റ്റേഷനിൽ എത്തിക്കും. തുടര്‍ന്ന് അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ച് തിരുവല്ല സബ്‌സ്​റ്റേഷനെ 110 കെ.വി. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതാണ് പദ്ധതി. ഇതിലൂടെ തിരുവല്ല സബ് സ്​റ്റേഷൻ ശേഷി വര്‍ധിക്കും. വര്‍ധിക്കുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും തടസ്സരഹിതമായി വൈദ്യുതി തിരുവല്ല നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമാക്കുന്നതിനും പദ്ധതി വഴിയൊരുക്കും. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം 29ന് അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മുരുകന്‍കുന്ന് പട്ടികജാതി കോളനിയിലും മുല്ലമ്പു വട്ടവിള കോളനിയിലും നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്​ഘാടനം ഈ മാസം 29ന് വൈകീട്ട്​ നാലിന് മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പി​ൻെറ കോര്‍പസ് ഫണ്ടില്‍നിന്ന്​ 151 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മുരുകന്‍കുന്ന് പട്ടികജാതി കോളനിയില്‍ കിണര്‍ കുഴിച്ച് പമ്പ്ഹൗസും ടാങ്കും സ്ഥാപിക്കുന്നതിനും മുല്ലമ്പു വട്ടവിള കോളനിയില്‍ നിലവിലെ കുളത്തില്‍നിന്ന്​ ജലം പമ്പ് ചെയ്ത് വിതരണം ചെയ്യുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.