കണ്ണടച്ച സോളാർ വിളക്കുകളിൽ റീത്ത് വെച്ച് കോൺഗ്രസ്

അടൂർ: രണ്ടുവർഷം മുമ്പ്​ ലക്ഷങ്ങൾ മുടക്കി അടൂർ കെ.പി റോഡിൽ തെങ്ങുംതാര ജങ്ഷനിൽ സ്ഥാപിച്ച സോളാർ വിളക്കുകൾ പ്രകാശിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് റീത്ത് വെച്ച് സമരം നടത്തി. സ്ഥാപിച്ച് മൂന്നുമാസം പോലും ഇവ പ്രവർത്തിച്ചില്ല. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന അടൂരിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് തെങ്ങുംതാര. ഇവിടെ ലൈറ്റുകൾ തെളിയേണ്ടത് അത്യാവശ്യമായിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ല. ഈ മാസം 31ന് ലൈറ്റുകളുടെ ഗാരന്‍റി അവസാനിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ പറഞ്ഞു. വാർഡ് പ്രസിഡന്‍റ്​ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ റോസമ്മ സെബാസ്റ്റ്യൻ, കെ.പി.സി.സി വിചാർ ചെയർമാൻ എബ്രഹാം മാത്യു വീരപ്പള്ളി, പെരിങ്ങനാട് മണ്ഡലം പ്രസിഡന്‍റ്​ രാജേന്ദ്രൻ നായർ, പഴകുളം മണ്ഡലം പ്രസിഡന്‍റ്​ ഖമറുദ്ദീൻ മുണ്ടുതറയിൽ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ബിജു ബേബി ഓലിക്കൽ, എം.ജി. രാജു, ഹരി മലമേക്കര, അബു അബ്രഹാം, അബിൻ ശിവദാസ്, സിജു പഴകുളം, സെബാസ്റ്റ്യൻ, ആദിത്യൻ സതീഷ്, രൂപൻ സജി എന്നിവർ നേതൃത്വം നൽകി. PTL ADR congress പഴകുളം തെങ്ങുംതാര ജങ്ഷനിലെ കത്താത്ത സോളാർ വിളക്കിൽ റീത്ത് വെക്കൽ സമരം യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.