വിശ്വകർമ മഹാസഭ കുടുംബസംഗമങ്ങൾ തുടങ്ങി

റാന്നി: അഖില കേരള വിശ്വകർമ മഹാസഭ താലൂക്ക് യൂനിയൻ ശാഖ ശാക്തീകരണ കുടുംബ സംഗമങ്ങൾ തുടങ്ങി. അങ്ങാടി പഞ്ചായത്ത് പ്രസിഡൻറ്​ ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. സൂര്യോദയം ശാഖ പ്രസിഡൻറ്​ പി.ഡി. ശശിധരൻ അധ്യക്ഷത വഹിച്ചു. യൂനിയൻ പ്രസിഡൻറ്​ ടി.കെ. രാജപ്പൻ, മഹാസഭ ബോർഡ് അംഗം കെ.ജി. ദിനമണി, ആർട്ടിസാൻസ് മഹിള സമാജം യൂനിയൻ പ്രസിഡൻറ്​ അംബിക രാജപ്പൻ, ബോർഡ് അംഗം അജിത ഓമനക്കുട്ടൻ, കെ.ജി. അനീഷ് കുമാർ, ടി.കെ. ഗോപാലകൃഷ്​ണൻ, കെ.പി. ഷേർലി, കെ.ജി. അനീഷ് കുമാർ, രാജേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതുശേരിമല ശ്രീകൃഷ്ണ വിലാസം ശാഖ കുടുംബസംഗമം മഹാസഭ കൗൺസിൽ അംഗം പി.എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ്​ എ.വി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മീനാക്ഷി കുട്ടപ്പൻ, കെ.ടി. സോമൻ, കെ.എൻ. വിജയൻ, കെ.ടി. പുരുഷോത്തമൻ, പി.കെ. രവി, യശോധ ദേവി, കനകമ്മാൾ എന്നിവർ സംസാരിച്ചു. --------- ഫൊട്ടോ PTL 10 VISWAKARMA അഖിലകേരള വിശ്വകർമ മഹാസഭ റാന്നി യൂനിയൻ കുടുംബ സംഗമങ്ങളുടെ ഉദ്ഘാടനം അങ്ങാടി പഞ്ചായത്ത് പ്രസിഡൻറ്​ ബിന്ദു റെജി നിർവഹിക്കുന്നു --------- അധ്യാപകർ വാക്​സി​െനടുത്തു പത്തനംതിട്ട: കേരള സ്​റ്റേറ്റ്​ ടീച്ചേഴ്സ് സൻെറർ അംഗങ്ങളായ ജില്ലയിലെ മുഴുവൻ അധ്യാപകരും കോവിഡ് വാക്സിൻ രണ്ട്​ ഡോസും സ്വീകരിച്ചതായി ജില്ല പ്രസിഡൻറ്​ കെ. ബിനു അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി റോയ് വർഗീസ് നിർവഹിച്ചു. ഷൈനി മാത്യു മാത്യു തോമസ്, ജോൺ തോമസ്, ബൈജു തോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.