സർ ജോർജ് വില്യംസി​െൻറ ജന്മ ദ്വിശതാബ്‌ദി ആഘോഷം

സർ ജോർജ് വില്യംസി​ൻെറ ജന്മ ദ്വിശതാബ്‌ദി ആഘോഷം ptl th 9 തിരുവല്ല: ദേശീയ വൈ .എം.സി .എ വിദ്യാഭ്യാസ ബോർഡി​ൻെറ ആഭിമുഖ്യത്തിൽ ആഗോള വൈ. എം. സി. എ സ്ഥാപകൻ സർ ജോർജ് വില്യംസി​ൻെറ ജന്മ ദ്വിശതാബ്‌ദി ആഘോഷം ദേശീയ പ്രസിഡൻറ്​ ജസ്​റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്തു .ദേശീയ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ.റോയ്സ് മല്ലശ്ശേരി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റിയംഗം ഡോ.ഐസക് മാർ ഫിലക്സിനോസ് മുഖ്യപ്രഭാഷണം നടത്തി. ജോർജ് വില്യംസ് സ്മാരക വൃക്ഷത്തൈ വിതരണം റീജനൽ ചെയർമാൻ ജോസ് ജി. ഉമ്മൻ ഉദ്ഘാടനം ചെയ്തു .ആഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയുടെ ആദ്യ സമ്മേളനത്തിൽ ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ സെക്രട്ടറി ജനറൽ ഡോ. മാത്യൂസ് ജോർജ് ചുനക്കര മുഖ്യപ്രഭാഷണം നടത്തി . അഡ്വ. ജോസഫ് നെല്ലാനിക്കൻ പ്രബന്ധം അവതരിപ്പിച്ചു . ദേശീയ സമിതി അംഗങ്ങളായ റെജി ജോർജ് ഇടയാറന്മുള, തോമസ് ചാക്കോ, ​പ്രഫ.പ്രസാദ് തോമസ് കോടിയാട്ട്​, സബ് റീജൻ ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ, ഐപ്​ എബ്രഹാം, വർഗീസ് അലക്സാണ്ടർ, ഡോ .റെജി വർഗീസ്, ജോയ് ജോൺ, ​പ്രഫ. ഇ. വി. തോമസ്, രഞ്ജിത്ത് എബ്രഹാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.