കോവിഡ്​: ജില്ലയിൽ എട്ട്​ മരണം

പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്​ച 368 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എട്ടുപേർ മരിച്ചു. 513പേര്‍ രോഗമുക്തരായി. അടൂര്‍ സ്വദേശി (72), കോന്നി സ്വദേശി (70), മെഴുവേലി സ്വദേശി (72), റാന്നി സ്വദേശി (63), കോന്നി സ്വദേശി (80), തോട്ടപ്പുഴശ്ശേരി സ്വദേശി (88), കുമ്പനാട് സ്വദേശി (10), തുമ്പമണ്‍ സ്വദേശി (74) എന്നിവരാണ്​ മരിച്ചത്​. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,84,962 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,78,426 ആണ്. 5354 പേര്‍ രോഗികളായിട്ടുണ്ട്. 11830 പേര്‍ നിരീക്ഷണത്തിലാണ്. ഗവ.​ ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ചൊവ്വാഴ്​ച 4442 സാമ്പിളുകള്‍ ശേഖരിച്ചു. 2511 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. രോഗബാധിതരുടെ എണ്ണം 10ന്​ മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ: (തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരുടെ എണ്ണം ക്രമത്തിൽ) പത്തനംതിട്ട -36, തിരുവല്ല -26, ആറന്മുള -10, ഇരവിപേരൂര്‍ -19, ഏഴംകുളം -14, കലഞ്ഞൂര്‍ -10, കല്ലൂപ്പാറ -10, കോന്നി-13, ഓമല്ലൂര്‍-10, റാന്നി-പഴവങ്ങാടി -15, റാന്നി-പെരുനാട് -12, വടശ്ശേരിക്കര - 17, വെച്ചൂച്ചിറ -11.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.