ഇന്ധന വിലവർധന: കോൺഗ്രസ് ധർണ നടത്തി

തിരുവല്ല: ഇന്ധന വിലവർധനക്കെതിരെ കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തി. ഇന്ത്യൻ ഓയിൽ പമ്പിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി എൻ. ഷൈലജ് ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡൻറ് അജി തമ്പാൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബാബു ജോൺ, വി.ആർ. സോജി, ജേക്കബ് ചെറിയാൻ, സതീഷ് ചാത്തങ്കരി, നെബു കോട്ടയ്ക്കൽ, ലേഖ പ്രദീപ്, മേരി സൂസൻ, ജാസ് പോത്തൻ, ജാക്സൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തിരുവല്ല: പെട്രോളിയം ഉൽപന്നങ്ങളുടെ ക്രമാതീതമായ വില വർധനക്കും കേന്ദ്ര-കേരള സർക്കാറുകളുടെ നികുതി കൊള്ളക്കും എതിരെ പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. പെരുംതുരുത്തി പെട്രോൾ പമ്പിന് മുൻവശത്ത് നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. രാജേഷ് ചാത്തങ്കരി, ക്രിസ്​റ്റഫർ ഫിലിപ്, റോയി വർഗീസ്, തോമസ് കോവൂർ, സനൽ വർഗീസ്, തോമസ് എബ്രഹാം, സി.വി ചെറിയാൻ, ബൈജു ശ്രീധരൻ എന്നിവർ സംസാരിച്ചു. പൊടിയാടിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തി​ൻെറ ഭാഗമായി ഒരുലിറ്റർ പെട്രോളി​ൻെറ നികുതിയായ 61രൂപ സ്കൂട്ടർ യാത്രക്കാരന് നൽകി. യൂത്ത് കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി പൊടിയാടിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷ​ൻെറ പമ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ല ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ബ്ലസൻ പത്തിൽ അധ്യക്ഷതവഹിച്ചു. ജോൺസൺ വെൺപാല, മാത്യു വർക്കി, ആനന്ദു, റോണ റെജി, ജെറി കുളക്കാടൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.