കോട്ടാങ്ങൽ ക്ഷേത്രത്തിൽ എട്ടുപടയണിക്ക് നാളെ ചൂട്ടുവെക്കും

മല്ലപ്പള്ളി: കോട്ടാങ്ങൽ ശ്രീമഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടുപടയണിക്ക്​ കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ വ്യാഴാഴ്​ച ചൂട്ടുവെക്കും. എട്ടു പടയണി ചൂട്ടുവെപ്പോട് കൂടിയാണ് ക്ഷേത്രത്തിൽ പടയണി ആരംഭിക്കുന്നത്. ഇരുകരയെയും പ്രതിനിധാനം ചെയ്​ത്​ കരനാഥന്മാരാണ് ചൂട്ടുവെക്കുന്നത്. കുളത്തൂർ കരക്കുവേണ്ടി പുത്തൂർ രാധാകൃഷ്ണപ്പണിക്കരും കോട്ടാങ്ങൽ കരക്കുവേണ്ടി കടൂർ രാധാകൃഷ്ണ കുറുപ്പുമാണ് ചൂട്ടുവെക്കുന്നത്. ശ്രീകോവിലിൽനിന്ന്​ മേൽശാന്തി പകർന്നുനൽകുന്ന അഗ്​നി ചൂട്ടുകറ്റയിലേക്ക് ആവാഹിച്ചു, കരക്കാരുടെ മുഴുവൻ അനുവാദം വാങ്ങിയാണ് ക്ഷേത്ര കിഴക്കേ നടയിൽ ചൂട്ടുവെപ്പ് നടക്കുന്നത്. മത്സരയോട്ടം: രണ്ട്​ ബസ്​ ജീവനക്കാർക്കെതിരെ കേസ്​ പത്തനംതിട്ട: കൈപ്പട്ടൂർ-പത്തനംതിട്ട റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം. രണ്ട് ബസ് ജീവനക്കാരുടെ പേരിൽ കേസെടുത്തു. ജീവനക്കാരായ കുളനട സ്വദേശി അശ്വിൻ (23), വള്ളികുന്നം സ്വദേശി അനു അഹമ്മദ് (30) എന്നിവരുടെ പേരിലാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. അമിത വേഗത്തിൽ ബസ് ഓടിച്ചതിനാണ് കേസ്. ഇതിൽ അനു അഹമ്മദിന് ലൈസൻസ് ഇല്ലായിരുന്നുവെന്നും പറയുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അടൂരിൽനിന്നും പന്തളത്തുനിന്നും പത്തനംതിട്ടക്ക് വരുകയായിരുന്നു ബസുകൾ. കൈപ്പട്ടൂരിൽ എത്തിയപ്പോഴാണ് രണ്ടു ബസും മത്സരയോട്ടം തുടങ്ങിയത്. വഴിയാത്രക്കാരും മറ്റ് വാഹനയാത്രക്കാരും മത്സരയോട്ടം കണ്ട് ഭയന്നു. ഈ സമയം ഇതുവഴി കടന്നുപോയ പൊലീസ് ഉദ്യോഗസ്ഥർ വിവരം പത്തനംതിട്ട സ്​റ്റേഷനിൽ അറിയിക്കുകയും പൊലീസ് കൈയോടെ ഇവരെ പിടികൂടുകയുമായിരുന്നു. മുക്കൂട്ടുതറ-മടത്തുംചാൽ റോഡിൽ അപകടം വർധിച്ചു റാന്നി: മുക്കൂട്ടുതറ-മടത്തുംചാൽ റോഡ് ഉന്നത നിലവാരത്തിലായതിന് പിന്നാലെ അപകടവും ഏറി. ചൊവ്വാഴ്ച രാവിലെ എട്ടോടെ ഇടമണ്‍ ജങ്ഷനിലെ പാലവും വളവും ഉള്ളയിടത്താണ് ടോറസ് ലോറി അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മുക്കൂട്ടുതറ-മടത്തുംചാല്‍ റോഡ് അടുത്തിടെയാണ് ഉന്നത നിലവാരത്തിലാക്കുന്ന ജോലികള്‍ ആരംഭിച്ചത്. ആദ്യഘട്ട ടാറിങ് ഇവിടെ പൂര്‍ത്തീകരിച്ചതേയുള്ളു. കൊടുംവളവില്‍ മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വളവും പാലവും വീതി കൂട്ടിയില്ലെങ്കില്‍ രണ്ടാംഘട്ട ടാറിങ് പൂര്‍ത്തിയാകുന്നതോടെ അപകട പരമ്പര കൂടുമെന്നാണ് നാട്ടുകാർ പറയുന്നത്. ചിത്രം: PTL Lorry Accident മടത്തുംചാൽ-മുക്കൂട്ടുതറ റോഡിൽ ഇടമൺ ജങ്​ഷനു​ സമീപം ചൊവ്വാഴ്ച ടോറസ് ലോറി അപകടത്തിലായപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.