ജില്ല സ്​റ്റേഡിയത്തി​െൻറ പേരിലെ തർക്കം: യു.ഡി.എഫ്​ അംഗങ്ങൾ കൗൺസിലിൽ പ​ങ്കെടുത്തത്​ കറുത്ത ബാഡ്​ജ്​ ധരിച്ച്​

ജില്ല സ്​റ്റേഡിയത്തി​ൻെറ പേരിലെ തർക്കം: യു.ഡി.എഫ്​ അംഗങ്ങൾ കൗൺസിലിൽ പ​ങ്കെടുത്തത്​ കറുത്ത ബാഡ്​ജ്​ ധരിച്ച്​ പത്തനംതിട്ട: ജില്ല സ്​റ്റേഡിയത്തി​ൻെറ പേരിലെ തർക്കം മൂലം കറുത്ത ബാഡ്ജ് ധരിച്ച് 13 യു.ഡി.എഫ് കൗൺസിൽ അംഗങ്ങൾ നഗരസഭ കൗൺസിലിൽ പങ്കെടുത്തു. മാലിന്യ സംസ്കരണം, തെരുവുവിളക്ക് പരിപാലനം എന്നീ വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് കൂടിയ കൗൺസിൽ യോഗത്തിലാണ് പ്രതിഷേധം ഉയർന്നത്. സ്​റ്റേഡിയവുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണപത്രത്തിൽ സ്​റ്റേഡിയത്തിന് പേരുനൽകുന്നതിൽ വ്യക്തത വരുത്താത്തതിലുള്ള പ്രതിഷേധമാണ് നടന്നത്. സ്​റ്റേഡിയത്തിന് കെ.കെ. നായരുടെ പേരിട്ടത് ഒഴിവാക്കിയോ എന്നതിനെക്കുറിച്ച് യു.ഡി.എഫ് പാർലമൻെററി ലീഡർ കെ. ജാസിംകുട്ടി ചോദ്യം ഉന്നയിച്ചു. എന്നാൽ, മന്ത്രി ഇ.പി. ജയരാജ​ൻെറ ഫേസ്​ബുക് പോസ്​റ്റിൽ സ്​റ്റേഡിയത്തിന് ആ പേരുള്ളതായി കണ്ടി​െല്ലന്നും ബ്ലസൻ ജോർജി​ൻെറ പേരാണ് നൽകിയിരിക്കുന്നതെന്നും പറഞ്ഞതിനാൽ അടിയന്തരമായി ധാരണപത്രത്തി​ൻെറ കോപ്പി കൗൺസിൽ അംഗങ്ങൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.കെ. നായരുടെ പേരിട്ടുകൊണ്ടാണ് ധാരണപത്രം ഒപ്പിട്ടതെന്നും കോപ്പി കൗൺസിൽ അംഗങ്ങൾക്ക് നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും മറുപടിയായി നഗരസഭ ചെയർമാൻ അഡ്വ ടി. സക്കീർഹുസൈൻ പറഞ്ഞു. പിന്നീടാണ് ബഹളം ശമിച്ചത്. യുവജന കമീഷന്‍ സെമിനാര്‍ പത്തനംതിട്ട: സംസ്ഥാന യുവജന കമീഷന്‍ പത്തനംതിട്ടയില്‍ 'കോവിഡ് കാല അതിജീവനം' വിഷയത്തില്‍ സെമിനാര്‍ നടത്തി. യുവജന കമീഷന്‍ ചെയര്‍പേഴ്‌സൻ ചിന്ത ജെറോം സെമിനാര്‍ ഉദ്​ഘാടനം ചെയ്്തു. കമീഷന്‍ അംഗം പി.എ. സമദ് അധ്യക്ഷതവഹിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞം ജില്ല കോഓഡിനേറ്റര്‍ എസ്. രാജേഷ് വള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ ആര്‍. ഉണ്ണികൃഷ്ണപിള്ള, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുല്‍ വെട്ടൂര്‍, യുവകവി കാശിനാഥന്‍ എന്നിവര്‍ സംസാരിച്ചു. എം. അനീഷ്കുമാര്‍ സ്വാഗതവും വിഷ്ണു വിക്രമന്‍ നന്ദിയും പറഞ്ഞു. ചിത്രം: PTL Chintha seminar യുവജന കമീഷന്‍ പത്തനംതിട്ടയില്‍ നടത്തിയ സെമിനാർ ചെയര്‍പേഴ്‌സൻ ചിന്ത ജെറോം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.